മരിച്ചെന്ന് പ്രചരിപ്പിച്ചു, കാറും സ്വത്തും അടിച്ചെടുക്കാൻ പ്ലാൻ ഇട്ടു ; പേര് പറഞ്ഞാൽ നിയമപ്രശ്നമുണ്ടാകുമെന്ന് ബാല

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സോഷ്യൽ മീഡിയയിൽ സജീവമാണ് നടൻ ബാല. കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം പൂർണ ആരോ​ഗ്യവാനായി തിരിച്ചുവന്നു കൊണ്ടിരിക്കുകയാണ് താരം. ഇപ്പോഴിതാ തന്‍റെ ആശുപത്രി വാസകാലത്തെ അനുഭവങ്ങള്‍ ബാല തുറന്നു പറഞ്ഞത് ശ്രദ്ധ നേടുന്നു. തന്‍റെ കാര്യത്തില്‍ മെഡിക്കല്‍ സയന്‍സില്‍ ഇല്ലാത്ത അത്ഭുതം നടന്നുവെന്ന് താൻ വിശ്വസിക്കുന്നുവെന്ന് ബാല പറയുന്നു. പൂര്‍ണ്ണമായും പരാലിസിസ് അവസ്ഥയില്‍‌ ആയിരുന്നു. ഇനി രക്ഷയില്ലെന്ന അവസ്ഥയിലാണ് അമ്മയെ കാര്യങ്ങള്‍ അറിയിച്ചതെന്ന് ബാല ഒരു അഭിമുഖത്തിൽ പങ്കുവച്ചു. ‘അവസാന അരമണിക്കൂറിൽ എന്തോ ഒരു അത്ഭുതം നടന്നു. പെട്ടെന്ന് സുഖപ്പെടാന്‍‌ തുടങ്ങി. പൂര്‍‌ണ്ണമായും തളര്‍ന്ന അവസ്ഥയില്‍‌ നിന്നാണ് ഇന്ന് ഈ അഭിമുഖത്തിന് വന്നിരിക്കുന്നത്.

എല്ലാം ദൈവത്തിന്‍റെ അനുഗ്രഹം. അസുഖത്തെക്കുറിച്ച് നേരത്തെ അറിയാമായിരുന്നു. അക്കാര്യങ്ങൾ വീണ്ടും പറയാനാഗ്രഹിക്കുന്നില്ല. പഴയ കാര്യങ്ങള്‍ പറഞ്ഞാല്‍ പലരുടെയും പേര് പറയേണ്ടി വരും. അത് നിയമപ്രശ്നം ഉണ്ടാക്കും. അവന്‍ ചെയ്ത കാര്യത്തിന്‍റെ ഫലം അവനവന്‍ തന്നെ അനുഭവിക്കും എന്ന് പറഞ്ഞു. എന്നാല്‍ അവന്‍ എന്നത് അവളും ആകാം. താന്‍ കര്‍മ്മയില്‍ വിശ്വസിക്കുന്നുണ്ട്‌’- ബാല പറയുന്നു. ‘പലരും ജീവിതത്തിൽ തന്നെ ചതിച്ചിട്ടുണ്ട്. മരിച്ചെന്ന് ചിലർ പ്രചരിപ്പിച്ചു. അതനുസരിച്ച് സ്വത്ത് അടിച്ചെടുക്കാൻ വരെ പ്ലാൻ ഇട്ടു. എന്നാൽ എല്ലാവരോടും താൻ ക്ഷമിച്ചു. ചതിച്ചവരോട് ക്ഷമിക്കുന്നതിന്റെ പേരിലാണ് ഭാര്യ എലിസബത്തുമായി എന്നുമുള്ള പ്രശ്നം’- ബാല പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...