കസ്റ്റഡിയിലെടുത്ത പ്ലസ് വൺ വിദ്യാർഥിക്ക് പോലീസ് സ്റ്റേഷനിൽ വെച്ചുണ്ടായ അപകടത്തിൽ ഗുരുതര പരുക്ക്

For full experience, Download our mobile application:
Get it on Google Play

ചാരുംമൂട്: നൂറനാട് പോലീസ് കസ്റ്റഡിയിലെടുത്ത പ്ലസ് വൺ വിദ്യാർഥിക്ക് പോലീസ് സ്റ്റേഷനിൽ വെച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റു. ഇത് പോലീസിന്റെ അനാസ്ഥയെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നല്കി. ചുനക്കര കോമല്ലൂർ വെട്ടത്തു പറമ്പിൽ അനു സജിയുടെ മകൻ സിജിൻ (16) നാണ് പരിക്കേറ്റത്. സ്റ്റേഷന്റെ നിർമാണ ജോലികൾ നടക്കുന്നതിനിടെ കട്ടിങ് യന്ത്രത്തിൽ നിന്നും ബ്ലേഡ് തെറിച്ചു വീണ് അപകടമുണ്ടായതെന്നാണ് വിവരം. മുഖത്തും വായ്ക്കുള്ളിലുമായി പതിനഞ്ചോളം തുന്നലുണ്ട്. സജിൻ ചികിത്സയിലാണ്.

ഞായറാഴ്ച വൈകിട്ട് 5-30 ഓടെയാണ് ചാരുംമൂട്ടിൽ ട്യൂഷന് വന്ന സിജിനെ നൂറനാട് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവിടെ വെച്ച് കുട്ടികൾ തമ്മിൽ തല്ലുണ്ടായതിന്റെ പേരിൽ നിരപരാധിയായ തന്റെ മകനെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുകയായിരുന്നുവെന്ന് പിതാവിന്റെ പരാതിയിൽ പറയുന്നു. സ്റ്റേഷനിലായ മകനെ ഇറക്കാൻ പൊതു-പ്രവർത്തകർ ബന്ധപ്പെട്ടിരുന്നു. എന്നാൽ സി. ഐയോ എസ്. ഐയേ വരാതെ വിടാൻ കഴിയില്ലെന്ന് പോലീസുകാർ അറിയിച്ചത്.

എന്നാൽ 8.30 വരെ ഉയർന്ന ഉദ്യോഗസ്ഥർ എത്തിയില്ലെന്നും സ്റ്റേഷനു മുന്നിൽ കാത്തു നിൽക്കുമ്പോഴാണ് നിർമാണ നടക്കുന്ന കെട്ടിടത്തിനുള്ളിൽ നിന്നും മകന്റെ നിലവിളികേട്ടതെന്നും ഓടിച്ചെല്ലുമ്പോൾ മുഖമാകെ ചോരയിൽ മുങ്ങിയ മകനെയാണ് കണ്ടതെന്നും പരാതിയിൽ പറയുന്നു. കെട്ടിടത്തിനു മുകളിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടായിരുന്നു. ഇവിടെ നിന്നും മൂർച്ചയുള്ള എന്തോ മകന്റെ മുഖത്ത് പതിച്ചാണ് പരിക്കേറ്റതെന്നും ആശുപത്രിയിലെത്തിക്കാൻ പോലീസിന്റെ സഹായമുണ്ടായില്ലെന്നും മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ പറയുന്നു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...

ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കും ; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കിയതായി ആരോഗ്യ...

0
തിരുവനന്തപുരം : ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ...

കെഎഫ്‌സി ഔട്ട്ലെറ്റിൽ നിന്ന് പഴകിയ ഇറച്ചി പിടിച്ചു

0
മംഗളൂരു: ചീഞ്ഞതും ദുർഗന്ധം വമിക്കുന്നതുമായ ഇറച്ചി വിതരണം ചെയ്തെന്ന പരാതിയെ...