കൊച്ചി: എറണാകുളം ഉദയംപേരൂരിൽ പൊലീസ് ജീപ്പ് വയോധികനെ ഇടിച്ചിട്ട് നിർത്താതെ പോയി. അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിലെ ജീപ്പിൽ സഞ്ചരിച്ചവരാണ് പരിക്കേറ്റ വയോധികനെ റോഡില്‍ ഉപേക്ഷിച്ചത്. അലക്ഷ്യമായി വാഹനമോടിച്ചതിന് പൊലീസ് ഡ്രൈവർക്കെതിരെ ഉദയംപേരൂർ പോലീസ് കേസെടുത്തു. കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ടരക്കാണ് സംഭവം. ഉദയംപേരൂർ സൗത്ത് പറവൂരിലെ അങ്ങാടി ബസ്റ്റോപ്പിന് സമീപമാണ് സംഭവം. പെരുമ്പളം സ്വദേശി വി.എസ് ദിനകരനെ അമ്പലപ്പുഴ പൊലീസിന്‍റെ ജീപ്പ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടമുണ്ടായ വിവരം തൊട്ടടുത്ത സ്റ്റേഷനിലറിയിച്ച് പരിക്കേറ്റയാളെ റോഡിലുപേക്ഷിച്ച് അമ്പലപ്പുഴ പോലീസ് കടന്നു. പിന്നീട് ഏറെ നേരം കഴിഞ്ഞ് മറ്റൊരാള്‍ ആംബുലന്‍സ് എത്തിച്ചാണ് ദിനകരനെ വൈറ്റിലയിലെ ആശുപത്രിയിലെത്തിച്ചത്. ദിനകരന്‍റെ ഇടതു തുടയെല്ല് ഒടിഞ്ഞിട്ടുണ്ട്. നെട്ടല്ലിന് പൊട്ടലും വയറ്റില്‍ രക്തസ്രാവവമുണ്ടായി. കനകക്കുന്ന് പി എസ് എന്ന് പുറകിൽ എഴുതിയ ജീപ്പാണ് അപകടമുണ്ടാക്കിയത്. പുറകിലെ നമ്പർ പ്ലേറ്റ് അവ്യക്തമാണ്. ഈ വാഹനം ഓടിച്ചയാൾക്കെതിരേ അമിത വേഗതയിൽ അപകടകരമായി വാഹനമോടിച്ചതിന് ഉദയംപേരൂർ പോലീസ് കേസെടുത്തു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.