നടുറോഡിൽ പോലീസുകാരനും യുവതിയും തമ്മിൽ അടിപിടി

For full experience, Download our mobile application:
Get it on Google Play

മഥുര: നടുറോഡിൽ പോലീസുകാരനും യുവതിയും തമ്മിൽ അടിപിടി. ഞെട്ടിക്കുന്ന സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. യുവതി പോലീസുകാരനെ ചെരിപ്പുകൊണ്ട് അടിക്കുന്നതും പോലീസ് ഉദ്യോഗസ്ഥൻ യുവതിയെ ചവിട്ടുന്നതും വീഡിയോയിൽ കാണാം. ഉത്തർപ്രദേശിലെ മഥുരയിൽ ഗാന്ധി ജയന്തി ദിനമായ തിങ്കളാഴ്ചയാണ് സംഭവം. സംഭവത്തിൽ പോലീസുകാരനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.

പോലീസ് ഉദ്യോഗസ്ഥൻ തന്നോട് മോശമായി പെരുമാറിയെന്നാണ് യുവതിയുടെ ആരോപണം. റിപ്പോർട്ടുകൾ പ്രകാരം പാനിഗാവ് ലിങ്ക് റോഡിൽ നിന്ന് കൈൽസാ നഗറിലേക്ക് തിരിയിന്നിടത്ത് നിൽക്കുകയായിരുന്നു പോലീസ് സംഘം. അടുത്തുള്ള മാർക്കറ്റിൽ നിന്ന് ഷോപ്പിംഗ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയുടെ ഓട്ടോ പോലീസ് തടഞ്ഞു. തുടർന്ന് പോലീസ് ഉദ്യോഗസ്ഥൻ തന്നോട് അപമര്യാദയായി പെരുമാറി. ഇത് താൻ എതിർക്കുകയും ചെരിപ്പുകൊണ്ട് അടിക്കുകയും ചെയ്തെന്ന് യുവതി പറയുന്നു.

ചെരിപ്പുകൊണ്ട് അടിച്ചതിന് പിന്നാലെ പോലീസ് ഉദ്യോഗസ്ഥനും യുവതിയെ ആക്രമിച്ചിരുന്നു. ചെരുപ്പൂരി തല്ലിയ യുവതിയെ പോലീസുകാരൻ ചവിട്ടുകയും തള്ളിയിടുകയും ചെയ്തു. ഇരുവരും തമ്മിലടക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ജനത്തിരക്കേറിയ പ്രദേശത്ത് പട്ടാപ്പകലായിരുന്നു സംഭവം. ഇക്കൂട്ടത്തിൽ ഒരാൾ പകർത്തിയ വീഡിയോ ആണ് പുറത്തുവന്നത്. ഇതിന് പിന്നാലെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. തുടർന്നാണ് യുവതി പോലീസിനെതിരെ പരാതി നൽകിയത്. ഇവരുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരാതി രജിസ്റ്റർ ചെയ്തതായും ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തതായും പോലീസ് അറിയിച്ചു. അന്വേഷണത്തിന് ശേഷം കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വാക്കൗട്ട് പ്രസംഗത്തിന് സ്പീക്കർ അധികസമയം അനുവദിച്ചെന്ന വിമർശനവുമായി മന്ത്രി എ പി അനിൽകുമാർ

0
തിരുവനന്തപുരം: വാക്കൗട്ട് പ്രസംഗത്തിന് സ്പീക്കർ അധികസമയം അനുവദിച്ചെന്ന വിമർശനവുമായി മന്ത്രി എ...

ഈ വർഷത്തെ നെഹ്റു ട്രോഫി വള്ളംകളി ആഗസ്റ്റ് 22ന്

0
ആലപ്പുഴ: ഈ വർഷത്തെ നെഹ്റു ട്രോഫി വള്ളംകളി ആഗസ്റ്റ് 22ന്. നെഹ്റു...

സംസ്ഥാനത്തെ ക്ഷേമപെൻഷൻ 3000 രൂപയാക്കി വർധിപ്പിക്കുന്നതിൽ കാലതാമസമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ

0
തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമപെൻഷൻ 3000 രൂപയാക്കി വർധിപ്പിക്കുന്നതിൽ കാലതാമസമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി...

ചെല്ലാനത്തെ രണ്ടാംഘട്ട ടെട്രാപോഡ് കടൽഭിത്തി നിർമാണം യുഡിഎഫ് സർക്കാർ ഇല്ലാതാക്കുന്നത് പ്രതിഷേധാർഹമെന്ന് എസ് സതീഷ്

0
കൊച്ചി: ചെല്ലാനത്തെ തീരദേശ നിവാസികളുടെ ദുരിതത്തിന് ആശ്വാസമാകേണ്ട രണ്ടാംഘട്ട ടെട്രാപോഡ് കടൽഭിത്തി...