തൊണ്ടി മുതലായി സൂക്ഷിച്ച കഞ്ചാവുൾപ്പെടെ കച്ചവടം നടത്തിയ പോലീസുകാരന് സസ്പെൻഷൻ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്നാട്ടിലെ കമ്പത്ത് തൊണ്ടി മുതലായി സൂക്ഷിച്ച കഞ്ചാവുൾപ്പെടെ കച്ചവടം നടത്തിയ പോലീസുകാരന് സസ്പെൻഷൻ. ലോവർ ക്യാമ്പിലുള്ള കുമളി പോലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ നല്ല തമ്പിയെയാണ് തേനി ജില്ല പോലീസ് മേധാവി സസ്പെൻഡ് ചെയ്തത്. പ്രത്യേക സ്ക്വാഡുകൾ പിടികൂടുന്ന കഞ്ചാവ് കേസുകളിലടക്കം പ്രതികളെ കോടതിയിൽ കൊണ്ടു പോകുന്ന ചുമതലയിലിരിക്കെയാണ് നല്ല തമ്പി, പ്രതികളുമായി ബന്ധം സ്ഥാപിച്ച് കച്ചവടക്കാരെ കണ്ടെത്തി കഞ്ചാവ് കച്ചവടം നടത്തി വന്നിരുന്നത്.

കുമളി, ഗൂഡല്ലൂർ, കമ്പം എന്നീ പോലീസ് സ്റ്റേഷനുകളിലും ഈ ഭാഗത്തു വെച്ച് പ്രത്യേക സ്ക്വാഡുകൾ പിടികൂടുന്ന കഞ്ചാവ് കേസുകളിലും പ്രതികളെ കോടതിയിൽ കൊണ്ടു പോകുന്ന ചുമതല കുറച്ചു നാളായി നല്ല തമ്പിക്കായിരുന്നു. സാമ്പിൾ എടുത്ത ശേഷം തൊണ്ടി മുതൽ സൂക്ഷിക്കുന്നതും ഇയാളുടെ മേൽനോട്ടത്തിലായിരുന്നു. മധുര, തേനി എന്നീ കോടതികളിലാണ് പ്രതികളെ ഹാജരാക്കിയിരുന്നത്. പ്രതികളെയുമായി സ്ഥിരമായി പോകുന്നതിനിടെ നല്ല തമ്പി ഇവരുമായി ചങ്ങാത്തത്തിലായി. അതുവഴി കഞ്ചാവ് കച്ചവടക്കാരുമായും ബന്ധം സ്ഥാപിച്ചു. അങ്ങനെയാണ് കഞ്ചാവ് കച്ചവടം തുടങ്ങിയതും അത് വ്യാപിപ്പിച്ചതും.

തൊണ്ടി മുതലായി സൂക്ഷിക്കുന്ന കഞ്ചാവും കച്ചവടക്കാരിൽ നിന്നും വാങ്ങുന്നതുമാണ് ഇയാൾ വിൽപ്പന നടത്തിയിരുന്നത്. സംഭവം ശ്രദ്ധയിൽ പെട്ട ഗൂഡല്ലൂർ സി ഐ പിച്ചൈപാണ്ടി പ്രാഥമിക അന്വേഷണം നടത്തി തെളിവുകൾ ശേഖരിച്ച ശേഷം കമ്പം പോലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് പ്രത്യേകം സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തി. അന്വേഷണത്തിൽ നല്ല തമ്പി കഞ്ചാവ് കച്ചവടം നടത്തുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. അന്വേഷണം പൂർത്തിയാക്കിയ ശേഷം വകുപ്പു തല നടപടിയുണ്ടാകുമെന്ന് തേനി എസ് പി പറഞ്ഞു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

13 കാരി വയോധികനെ കൊല്ലാനുള്ള കാരണം വിശ്വസിക്കാതെ പോലീസ് ; രാത്രി വീട്ടിലെത്തി കൊന്നത്...

0
ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാടിന് അടുത്ത് കരുവാറ്റയിൽ വയോധികന്‍റെ കൊലപാതകത്തിൽ അടുത്ത ബന്ധുവായ...

മദ്യപിച്ചതിന് വഴക്ക് പറഞ്ഞതിന് മാതൃ സഹോദരിയെ മർദ്ദിച്ച യുവാവ് അറസ്റ്റിൽ

0
തിരുവനന്തപുരം : മദ്യപിച്ചതിന് വഴക്ക് പറഞ്ഞ മാതൃസഹോദരിയെ കസേര കൊണ്ട് മർദ്ദിച്ച...

ബാറിൽ അടുത്തിരുന്നയാൾ മദ്യം ചോദിച്ചു ; തരില്ലെന്ന് പറഞ്ഞ 50 കാരനെ ഹെൽമറ്റ് കൊണ്ട്...

0
കൊച്ചി: മദ്യം ആവശ്യപ്പെട്ടിട്ട് നൽകാത്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ അൻപതുകാരനെ ഹെൽമറ്റ് കൊണ്ട്...

കോഴിക്കോട് നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം ; ഓഗസ്റ്റ് 31 വരെ പാർക്കിങ്ങിന് നിരോധനം

0
കോഴിക്കോട്: നഗരത്തിലെ പ്രധാന പാതകളിലും ജങ്ഷനുകളിലും ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ്...