അമൃതംപൊടിയിൽ നിന്നും പഞ്ചസാര പൂർണമായി ഒഴിവാക്കി പകരം ശർക്കര ഉൾപ്പെടുത്താൻ നിർദേശം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: അമൃതംപൊടിയിൽ മുഴുവൻ പഞ്ചസാരയാണല്ലോ എന്ന പരാതി ഇനി വേണ്ട. സംസ്ഥാനത്തെ അങ്കണവാടികൾ വഴി വിതരണം ചെയ്യുന്ന ‘അമൃതംപൊടി’യിൽ നിന്നും പഞ്ചസാര പൂർണമായി ഒഴിവാക്കി പകരം ശർക്കര ഉൾപ്പെടുത്താൻ നിർദേശം നൽകി വനിതാ ശിശുവികസന വകുപ്പ്. കുട്ടികളുടെ ആരോഗ്യം മുൻനിർത്തി അമൃതംപൊടിയിലെ പഞ്ചസാരയുടെ ഉപയോഗം അവസാനിപ്പിക്കണമെന്ന സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ഉത്തരവിനെ തുടർന്നാണ് ഈ അടിയന്തര നടപടി. നിലവിൽ തയാറാക്കുന്ന ബാച്ച് കഴിഞ്ഞാൽ അടുത്ത ബാച്ച് നിർമാണം മുതൽ മധുരത്തിനായി കുറഞ്ഞ അളവിൽ ശർക്കര മാത്രമായിരിക്കും ചേർക്കുക. എന്നാൽ കുട്ടികളുടെ ആരോഗ്യത്തിന് മുൻഗണന നൽകിക്കൊണ്ടുള്ള ഈ മാറ്റം പ്രായോഗികമായി നടപ്പിലാക്കുന്നതിൽ ചില വലിയ ആശങ്കകളും ഉയർന്നുവരുന്നുണ്ട്. ധാന്യപ്പൊടികളിൽ ശർക്കര ചേർക്കുമ്പോൾ അത് കേടുകൂടാതെ സൂക്ഷിച്ചുവെക്കാവുന്ന സമയപരിധി ഗണ്യമായി കുറയുമെന്നതാണ് പ്രധാന വെല്ലുവിളി.

കൂടാതെ പഞ്ചസാരയ്ക്ക് പകരമായി ശർക്കര ഉപയോഗിക്കുന്നതിനോടും ആരോഗ്യ വിദഗ്ധർ പൂർണമായി യോജിക്കുന്നില്ല. രണ്ടു വയസിൽ താഴെയുള്ള കുട്ടികളുടെ ഭക്ഷണത്തിൽ പഞ്ചസാരയോ ശർക്കരയോ ഉൾപ്പെടെ യാതൊരുവിധ അധിക മധുരവും നൽകരുതെന്നാണ് ഐസിഎംആർ കേന്ദ്ര സർക്കാരും നൽകുന്ന കർശന മാർഗനിർദേശം. രണ്ടു വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് മധുരം നൽകാം എങ്കിലും അത് ആകെ കലോറിയുടെ അഞ്ച് ശതമാനത്തിൽ താഴെയായിരിക്കുന്നതാണ് ഉചിതം. ഈ സാഹചര്യത്തിൽ ശർക്കര ഉപയോഗത്തെക്കുറിച്ചും അമൃതംപൊടിയുടെ പോഷകഘടനയിൽ ഭാവിയിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും പഠിക്കാൻ ഒരു പ്രത്യേക സമിതിയെ രൂപീകരിക്കുന്നത് സർക്കാരിന്റെ സജീവ പരിഗണനയിലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീരാമ ജന്മഭൂമി സിഇഒ ആയി നിയമിതനായതിൽ പ്രതികരണവുമായി റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര

0
അയോധ്യ: അയോധ്യ രാമക്ഷേത്രത്തിൻ്റെ മേൽനോട്ടം വഹിക്കുന്ന ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര...

കൊല്ലത്ത് പ്രതി ചാടിപ്പോയ സംഭവം ; ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും

0
കൊല്ലം: ഡ്യൂട്ടിയിലുണ്ടായിരുന്ന പാറാവുകാരന്‍ ലോക്കപ്പ് പൂട്ടാന്‍ മറന്നതിനെത്തുടര്‍ന്ന് മോഷണക്കേസിൽ കസ്റ്റഡിയിൽ എടുത്തയാൾ...

ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഇറ്റലിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം...

അഷ്ടമിരോഹിണി വള്ളസദ്യയില്‍ പങ്കെടുക്കാതെ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ കെ. ജയകുമാർ

0
ആറന്മുള: അഷ്ടമിരോഹിണി വള്ളസദ്യയില്‍ പങ്കെടുക്കാതെ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ കെ. ജയകുമാർ....