പെരുനാട് ബാബുവിന്റെ ആത്മഹത്യ ; കോൺഗ്രസ് പ്രതിഷേധ യോഗം നടത്തി

For full experience, Download our mobile application:
Get it on Google Play
റാന്നി: സിപിഎം നേതാക്കളുടെ പീഡനത്തെ തുടർന്ന് പെരുനാട് മേലേതിൽ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറ്റാരോപിതർക്കെതിരെ പോലീസ് നടപടി സ്വീകരിക്കാത്തത് ഭരണ സ്വാധീനത്താലുള്ള ധിക്കാരപരമായ നടപടിയാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപി ആരോപിച്ചു. ബാബുവിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരായവർക്കെതിരെ പ്രേരണാ കുറ്റത്തിന് കേസെടുക്കാത്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഠത്തുംമൂഴി ജംഗ്ഷനിൽ സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഎം പ്രവർത്തകനായിരുന്നിട്ടും ബാബുവിന്റെ സ്ഥലം കൈയ്യേറി ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിക്കുവാൻ പഞ്ചായത്ത് പ്രസിഡന്റും പഞ്ചായത്ത് അംഗവും സിപിഎം ലോക്കൽ സെക്രട്ടറിയും നടത്തിയ ശ്രമവും ഭീഷണിയുമാണ് ആത്മഹത്യയിലേക്ക് നയിച്ചത്. സിപിഎം നേതാക്കൾക്ക് ഒരു നിയമവും മറ്റുള്ളവർക്ക് മറ്റൊരു നിയമവുമെന്ന പോലീസ് നിലപാട് ജനാധിപത്യ വിരുദ്ധവും ഒരുകാരണവശാലും അംഗീകരിക്കാൻ കഴിയാത്തതുമാണ്. തന്റെ ആത്മഹത്യയ്ക്ക് കാരണക്കാരായവരുടെ പേര് എഴുതിവെച്ചിട്ടുപോലും പോലീസ് കേസ് എടുക്കാത്തത് ധിക്കാരപരമാണ്. ഇതിനെതിരെ കോൺഗ്രസ് അതിശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് മുന്നറിയിപ്പു നൽകി.

കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രമോദ് മാമ്പാറ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, റിങ്കു ചെറിയാൻ, ടി.കെ.സാജു, സാമുവൽ കിഴക്കുപുറം, സജി കൊട്ടക്കാട്, എബ്രഹാം മാത്യു പനച്ചിമൂട്ടിൽ, ലിജു ജോർജ്, ടി.എസ്.സജി, രാജൻ വെട്ടിക്കൽ, പ്രകാശ് തോമസ്, പി.ടി.രാജു, സി.ആർ.മോഹനൻ, സന്ധ്യ ടീച്ചർ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...