കോഴിക്കോട് കാരശേരിയിൽ വീടിന്റെ വരാന്തയിൽ പെരുമ്പാമ്പിനെ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് കാരശേരിയിൽ പെരുമ്പാമ്പിനെ കണ്ടെത്തി. കാരശേരിയിലെ വേങ്ങേരി സ്വദേശി എൻപി ഷംസുദ്ദീന്റെ വീടിന്റെ വരാന്തയിലാണ് പാമ്പിനെ കണ്ടെത്തിയത്. പാമ്പ് പിടുത്തക്കാരൻ എത്തിയാണ് അപ്രതീക്ഷിത അതിഥിയെ പിടികൂടിയത്. തുടർന്ന് വനംവകുപ്പ് ഉദ്യോ​ഗസ്ഥർക്ക് കൈമാറി. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഷംസുദീന്റെ സഹോദരനാണ് ഭീമൻ പെരുമ്പാമ്പ് വരാന്തയിലൂടെ ഇഴഞ്ഞ് നീങ്ങുന്നത് കണ്ടത്. പാമ്പ് വീടിനകത്തേക്ക് കയറാൻ ശ്രമിക്കുകയായിരുന്നു. നാട്ടുകാരാണ് വനംവകുപ്പിനെ വിവരമറിയിച്ചത്. പ്രദേശത്ത് മുമ്പും പെരുമ്പാമ്പിനെ കണ്ടെത്തിയിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. മഴക്കാലമായതിനാൽ ഇനിയും പാമ്പുകളുടെ ശല്യമുണ്ടാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ. ജില്ലയിലെ മലയോര മേഖലകളിൽ പെരുമ്പാമ്പുകളുടെ സാന്നിധ്യം വർദ്ധിക്കുന്നതായി നാട്ടുകാരുടെ ഭാ​ഗത്ത് നിന്ന് നേരത്തെ പരാതികൾ ഉയർന്നിരുന്നു. ഇതിനിടെയാണ് വീണ്ടും പെരുമ്പാമ്പിനെ കണ്ടെത്തിയത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിനിമ കാണുന്നതിനിടെ എലി കടിച്ചു ; തിയേറ്റര്‍ 18,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

0
കാസര്‍കോട്: സിനിമ കാണുന്നതിനിടയില്‍ തിയേറ്ററില്‍ വച്ച് എലിയുടെ കടിയേറ്റെന്ന് പരാതിപ്പെട്ട...

ഡൊണാൾഡ് ട്രംപിന്റെ മകൻ ബാരൺ ട്രംപിനെതിരെ വധഭീഷണി; അന്വേഷണം പ്രഖ്യാപിച്ച് യു.എസ് സീക്രട്ട്...

0
വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇളയ മകനായ ബാരണ്‍...

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ അപകടത്തിൽ മൂന്നു കുട്ടികൾക്ക് പരിക്ക് ; പത്തനംതിട്ട...

0
ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ...