അപൂര്‍വങ്ങളില്‍ അപൂര്‍വമായൊരു കല്യാണം

For full experience, Download our mobile application:
Get it on Google Play

കര്‍ണാടക :  വ്യാഴാഴ്ച കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയില്‍ നടന്ന പരമ്ബരാഗത വിവാഹ ചടങ്ങാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ച വിഷയം.  മരിച്ച്‌ 30 വര്‍ഷങ്ങള്‍ക്ക് ശേഷം ശോഭയും ചന്ദപ്പയും വിവാഹിതരായിരിക്കുകയാണ്.  മരിച്ച്‌ പോയ ആത്മാക്കളെ ബഹുമാനിക്കുന്നതിനുള്ള ഒരു മാര്‍ഗമാണിത്.  ജനിക്കുമ്ബോള്‍ തന്നെ ജീവന്‍ നഷ്ടമാകുന്നവര്‍ക്ക് വേണ്ടിയാണ് ഈ വിവാഹം നടത്തുന്നത്.

യൂട്യൂബറായ അന്നി അരുണ്‍ ഇത്തരമൊരു വിവാഹത്തിന്റെ വിശേഷങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.  വ്യാഴാഴ്ചയായിരുന്നു ശോഭയുടേയും ചന്ദപ്പയുടേയും വിവാഹം.   പരമ്പരാഗതരീതിയിലായിരുന്നു വിവാഹച്ചടങ്ങുകള്‍.  പക്ഷേ ഇരുവരുടേയും മരണം നടന്ന് മുപ്പത് കൊല്ലം മുമ്പ്.   അവരുടെ വിവാഹമാണിന്ന്.  20 ട്വീറ്റുകളിലായാണ് അന്നി അരുണ്‍ വിവാഹവിശേഷങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. പിറവിയില്‍ തന്നെ മരിക്കുന്ന കുട്ടിയ്ക്ക്‌ പറ്റിയ അത്തരത്തില്‍ മരിച്ച മറ്റൊരു പങ്കാളിയെ കണ്ടെത്തിയാണ് വിവാഹം നടത്തുന്നത്.  ഇരുവരുടേയും വീട്ടുകാര്‍ പരസ്പരം വീടുകള്‍ സന്ദര്‍ശിച്ച് വിവാഹം നിശ്ചയിക്കും.  എല്ലാ ചടങ്ങുകളും സാധാരണ വിവാഹത്തിന്റേതുപോലെ തന്നെ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...