അന്തര്‍ സംസ്ഥാന വാഹന മോഷ്ടാക്കള്‍ പോലീസ് വലയില്‍

For full experience, Download our mobile application:
Get it on Google Play

കടുത്തുരുത്തി:  മുട്ടുചിറയിലെ പാര്‍സല്‍ സര്‍വിസ് സ്ഥാപനത്തിലെ വാഹനം മോഷ്ടിച്ച സംഭവത്തില്‍ അന്തര്‍ സംസ്ഥാന വാഹന മോഷ്ടാക്കളെ പോലീസ് പിടികൂടി. കൊല്ലം സ്വദേശികളായ ശ്രീകുമാര്‍ (27), ജോസ് (40) എന്നിവരെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്.

വാഹനമോഷണവുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ ഇരുവരുടെയും പേരിലുണ്ട്. വിവിധ മോഷണക്കേസുകളില്‍ പ്രതികളായതിനെ തുടര്‍ന്ന് ഇരുവരും തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലായിരുന്നു.  ശ്രീകുമാര്‍ ഒരുമാസം മുമ്ബും ജോസ് രണ്ടുമാസം മുമ്ബുമാണ് പുറത്തിറങ്ങിയത്.  കഴിഞ്ഞദിവസം രാത്രിയിലാണ് മുട്ടുചിറ ഭാഗത്തുള്ള പാര്‍സല്‍ സര്‍വിസ് സ്ഥാപനത്തിന്‍റെ പിന്‍വശത്ത് നിര്‍ത്തിയിട്ട മഹീന്ദ്ര ദോസ്ത് വാഹനം ശ്രീകുമാറും ജോസും ചേര്‍ന്ന് മോഷ്ടിച്ചത്.   തുടര്‍ന്ന് ജില്ല പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്‍റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിക്കുകയും പ്രതികളില്‍ ഒരാളെ കൊല്ലത്തുനിന്നും ഒരാളെ എറണാകുളത്തുനിന്നും പിടികൂടുകയുമായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചട്ടങ്ങളിൽ ഭേദഗതി : നായ്ക്കളെ തെരുവിൽ ഉപേക്ഷിച്ചാൽ ഉടമയ്ക്ക് 10,000 രൂപ പിഴ

0
തിരുവനന്തപുരം : പെറ്റ് ഷോപ്പുകളിൽനിന്നു വിൽക്കുന്ന നായ്ക്കുഞ്ഞുങ്ങളിലും വീടുകളിലെ വളർത്തുനായ്ക്കളിലും ആർഎഫ്ഐഡി...

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു

0
കാസർകോട്: ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു. കാഞ്ഞങ്ങാട് മാവുങ്കാൽ...

ലൈംഗികാതിക്രമത്തിന് ഇരയായ പെണ്‍കുട്ടി പ്രസവിച്ചു ; കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറും

0
ഡൽഹി: ഹരിയാനയിലെ യമുനാനഗറിലെ ഡിസ്ട്രിക്റ്റ് സിവില്‍ ആശുപത്രിയില്‍ ലൈംഗികാതിക്രമത്തിന് ഇരയായ 11...

കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്‌ഫോമിലൂടെ സ്‌കൂട്ടറോടിച്ചയാൾ പിടിയിൽ

0
കുറ്റിപ്പുറം: കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്‌ഫോമിലൂടെ സ്‌കൂട്ടറോടിച്ചയാളെ ഷൊർണൂർ റെയിൽവേ സുരക്ഷാസേന...