പത്തനംതിട്ട നഗരത്തില്‍ മദ്യപരുടെയും സാമൂഹ്യ വിരുദ്ധരുടെയും വിളയാട്ടം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട നഗരത്തില്‍ മദ്യപരുടേയും സാമൂഹ്യ വിരുദ്ധരുടേയും ശല്യം വര്‍ധിച്ചിട്ടും നടപടി സ്വീകരിക്കാതെ പോലീസ്. കഴിഞ്ഞ ദിവസമാണ് പത്തനംതിട്ട ഗാന്ധിപ്രതിമയുടെ മുന്നില്‍ പകല്‍ തിരക്കുള്ള സമയത്ത് മദ്യപിച്ച് എത്തിയ ആള്‍ റോഡില്‍ ഇറങ്ങി ബഹളം വെച്ചത്. പിടിച്ചു മാറ്റുവാന്‍ എത്തിയ പോലീസ് ഉദ്യോഗസ്ഥനോടും ഇയാള്‍ തട്ടി കയറുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. പോലീസ് സ്റ്റേഷന് സമീപം മാര്‍ക്കറ്റിന്റെ പരിസരങ്ങളില്‍   രാത്രിയായാല്‍ മദ്യപാനികളുടെയും മറ്റുലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവരുടെയും താവളമാണ്. ഇവിടെ രണ്ടു വിദേശമദ്യ വില്‍പ്പന ശാലകളും പ്രവര്‍ത്തിക്കുന്നുണ്ട്.

വിവിധ ആവശ്യങ്ങള്‍ക്കായി നഗരത്തില്‍ എത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇത് ഏറെ  ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. പത്തനംതിട്ട പോലീസ് സ്റ്റേഷന്‍ പരിസരത്ത് നിന്നും മീറ്ററുകള്‍ മാത്രം അകലെയാണ് ഇത്തരത്തിലുള്ള സംഭവങ്ങള്‍ നടക്കുന്നത് എന്നതാണ് ഏറ്റവും പ്രധാന കാര്യം. എന്നിട്ടും ഇത്തരക്കാര്‍ക്ക് എതിരെ യാതൊരു നടപടികളും പോലീസിന്റെ  ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല. പത്തനംതിട്ട ചന്തയുടെ പരിസരം, ജനറല്‍ ആശുപത്രി റോഡ്‌, ഗാന്ധി ജംഗ്ഷന്‍ എന്നിവിടങ്ങളിലാണ് ഇത്തരം സംഭവങ്ങള്‍ അരങ്ങേറുന്നത്. നഗരത്തില്‍ പോലീസ് രാത്രികാല പരിശോധനകള്‍ നടത്താത്തതും ഇത്തരം സംഭവങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമാകുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെഎസ്ഇബി ഓഫീസിലേക്ക് പ്രതിഷേധം ; ഉദ്യോ​ഗസ്ഥർ ഓഫീസ് പൂട്ടിപ്പോയെന്ന് ആരോപണം ; വിളിച്ചാലും ഫോണെടുക്കുന്നില്ലെന്ന്...

0
പാലക്കാട്‌: പാലക്കാട്‌ മുതലമടയിൽ ഉദ്യോ​ഗസ്ഥർ കെഎസ്ഇബി ഓഫീസ് പൂട്ടി പോയെന്ന് ആരോപിച്ച്...

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...