ഹോസ്റ്റലിൽ നിന്ന് ലഭിച്ച ചട്നിയിൽ നീന്തി നടക്കുന്ന എലി ; പ്രതിഷേധവുമായി വിദ്യാർത്ഥികൾ

For full experience, Download our mobile application:
Get it on Google Play

ഹൈദരബാദ്: ഹോസ്റ്റൽ ഭക്ഷണത്തേക്കുറിച്ച് വിദ്യാർത്ഥികൾക്ക് പരാതികളുണ്ടാവുന്നത് പതിവാണ്. പലപ്പോഴും ഈ പരാതികൾ വേണ്ട രീതിയിൽ പരിഗണിക്കപ്പെടാറില്ല. എന്നാൽ ഭക്ഷണത്തിനൊപ്പം വിളമ്പാൻ കൊണ്ടുവന്ന ചട്നി പാത്രം തുറന്നപ്പോൾ ജീവനുള്ള എലി നീന്തുന്നത് കാണേണ്ടി വന്നാൽ എന്താവും സ്ഥിതി. ഹൈദരബാദിലെ സുൽത്താൻപൂരിലെ ജവഹർലാൽ നെഹ്റും ടെക്നോളജിക്കൽ സർവ്വകലാശാലയിലെ വിദ്യാർത്ഥികളാണ് ഇത്തരമൊരു അവസ്ഥ നേരിടേണ്ടി വന്നിരിക്കുന്നത്. ചട്നി കൊണ്ടുവന്ന വലിയ പാത്രത്തിനുള്ളിൽ നീന്തി പുറത്ത് ചാടാൻ ശ്രമിക്കുന്ന എലിയുടെ ഹ്രസ്വ വീഡിയോ ആണ് വിദ്യാർത്ഥികൾ പുറത്ത് വിട്ടിട്ടുള്ളത്. തയ്യാറാക്കി വച്ച ചട്നി മൂടി വയ്ക്കാതെ വന്നതോടെ വീണ എലിയാവാം ഇതെന്നാണ് വിദ്യാർത്ഥികൾ വിശദീകരിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സമൂഹമാധ്യമങ്ങളിൽ വീഡിയോ വൈറലായതിന് പിന്നാലെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവം സർവ്വകലാശാലയിൽ വലിയ രീതിയിലുള്ള വിദ്യാർത്ഥി പ്രതിഷേധത്തിനാണ് കാരണമായിരിക്കുന്നത്.

ഹോസ്റ്റൽ ഭക്ഷണത്തിന്റെ നിലവാരത്തേക്കുറിച്ച് ചർച്ചകൾ ഉയരാൻ സംഭവം കാരണമായിട്ടുണ്ട്. പലപ്പോഴും രുചിയേക്കാൾ ഇത്തരം സംഭവങ്ങളാണ് ആശങ്ക ഉയർത്തുന്നതിന് കാരണമായിരിക്കുന്നതെന്നാണ് സമൂഹമാധ്യമങ്ങളിൽ വീഡിയോയ്ക്ക് ലഭിക്കുന്ന പ്രതികരണം. ഒരു തരത്തിലും ഭക്ഷണത്തിൽ ഇത്തരം സംഭവമുണ്ടാവുന്നത് വച്ച് പൊറുപ്പിക്കാൻ ആവില്ലെന്നാണ് വീഡിയോയ്ക്ക് ലഭിക്കുന്ന പ്രതികരണം. സമാനമായ മറ്റ് സംഭവങ്ങൾ ഇതിന് മുൻപ് സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഈ വർഷം ആദ്യം പച്ചക്കറി ഭക്ഷണത്തിൽ നിന്ന് ചത്ത എലിയെ കണ്ടെത്തിയ സംഭവം മുംബൈയിലെ വർലിയിലുണ്ടായിരുന്നു. ജൂൺ മാസത്തിലാണ് മുബൈ സ്വദേശിക്ക് ഐസ്ക്രീമിൽ നിന്ന് മനുഷ്യന്റെ വിരൽ കണ്ടെത്തിയ സംഭവം ഏറെ കോലാഹലം സൃഷ്ടിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...