മോഷണം പതിവായതോടെ വീട്ടുകാരന്‍ സിസിടിവി വെച്ചു ; പിടിയിലായത് ബന്ധുവായ കൗമാരക്കാരന്‍

For full experience, Download our mobile application:
Get it on Google Play

ക​ട്ട​പ്പ​ന : ബ​ന്ധു​വീ​ട്ടി​ല്‍​ നി​ന്ന്​ പ​ണ​വും സ്വ​ര്‍​ണ​വും മോ​ഷ്ടി​ച്ച കൗ​മാ​ര​ക്കാ​ര​നെ​യും മോ​ഷ​ണ​മു​ത​ല്‍ വി​ല്‍​ക്കാ​ന്‍ സ​ഹാ​യി​ച്ച മൂ​ന്ന് സു​ഹൃ​ത്തു​ക്ക​ളെ​യും ക​ട്ട​പ്പ​ന പോ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്തു. മോ​ഷ​ണം ന​ട​ത്തി​യ 17കാ​ര​ന്‍, സു​ഹൃ​ത്തു​ക്ക​ളാ​യ നാ​ര​ക​ക്കാ​നം മു​തി​യേ​ട​ത്തു​കു​ഴി​യി​ല്‍ പ്രി​ന്‍​സ് ജോ​യ് (22), നാ​ലു​മു​ക്ക് കാ​ഞ്ഞി​ര​ത്തു​ങ്ക​ല്‍ ശ​ര​ത് സാ​ബു(19), ക​ട​മാ​ക്കു​ഴി കാ​വാ​ട്ടു​പാ​റ ന​ന്ദു സു​രേ​ഷ് (19) എ​ന്നി​വ​രാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്.

മോ​ഷ​ണം ന​ട​ന്ന വീ​ട്ടി​ലെ സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ളാ​ണ് പ്ര​തി​യെ ക​ണ്ടെ​ത്താ​ന്‍ സ​ഹാ​യി​ച്ച​ത്. വീ​ട്ടി​ല്‍ സൂ​ക്ഷി​ച്ച 5000 രൂ​പ കാ​ണാ​താ​യ​തി​നെ തു​ട​ര്‍​ന്ന് ക​വു​ന്തി സ്വ​ദേ​ശി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. പി​ന്നീ​ട് വീ​ട്ടി​ലെ സ്വ​ര്‍​ണ​മോ​തി​ര​വും ന​ഷ്​​ട​പ്പെ​ട്ടു. തു​ട​ര്‍​ന്ന് പോ​ലീ​സ് നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് വീ​ടി​ന് ചു​റ്റും കാ​മ​റ​ക​ള്‍ സ്ഥാ​പി​ച്ച​ത്. ഇ​തി​നു​ശേ​ഷ​മാ​ണ് സ്വ​ര്‍​ണ​മാ​ല നഷ്ട​പ്പെ​ട്ട​ത്. തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പ​തി​നേ​ഴു​കാ​ര​ന്‍ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു.

മോ​ഷ്​​ടി​ച്ച മൂ​ന്ന​ര പ​വന്റെ ആ​ഭ​ര​ണ​ങ്ങ​ള്‍ വി​ല്‍​ക്കാ​ന്‍ സ​ഹാ​യി​ച്ച​തി​നാ​ണ് മൂ​ന്ന് സു​ഹൃ​ത്തു​ക്ക​ളെ​യും അ​റ​സ്​​റ്റ് ചെ​യ്ത​ത്. എ​സ്.​എ​ച്ച്‌.​ഒ വി​ശാ​ല്‍ ജോ​ണ്‍​സ​ണ്‍, എ​സ്.​ഐ​മാ​രാ​യ എം.​പി. മോ​ന​ച്ച​ന്‍ എം.​എ​സ്. ഷം​സു​ദ്ദീ​ന്‍, സി.​പി.​ഒ​മാ​രാ​യ റെ​ജി ബാ​ല​ന്‍, പ്ര​ശാ​ന്ത് മാ​ത്യു, എ​ബി​ന്‍ ജോ​സ്, പി.​വി. രാ​ജീ​വ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...