വോട്ടര്‍ പട്ടിക പരിഷ്‌കരണം നടപ്പാക്കുന്നതിനെതിരെ കേരള നിയമസഭയില്‍ ഒറ്റക്കെട്ടായി പ്രമേയം അവതരിപ്പിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വോട്ടര്‍ പട്ടിക പരിഷ്‌കരണം നടപ്പാക്കുന്നതിനെതിരെ കേരള നിയമസഭയില്‍ ഒറ്റക്കെട്ടായി പ്രമേയം അവതരിപ്പിക്കും. നിയമസഭാ സമ്മേളനത്തിന്റെ രണ്ടാംഘട്ടം ആരംഭിക്കുന്ന 29നോ പിറ്റേദിവസമോ ആകും പ്രമേയം അവതരിപ്പിക്കുക. പ്രമേയത്തിന്റെ കരട് തയ്യാറാക്കി. എസ്‌ഐആറിനെതിരായ പ്രമേയത്തെ പ്രതിപക്ഷം പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. കേരളത്തില്‍ വോട്ടര്‍പട്ടിക പരിഷ്‌കരണം നടപ്പാക്കുന്നതിനുള്ള നടപടികളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ടുപോകുന്നതിനിടെയാണ് എസ്‌ഐആറിനെതിരെ സംസ്ഥാന നിയമസഭ ഒറ്റക്കെട്ടായി രംഗത്തെത്തുന്നത്. എസ്‌ഐആര്‍ നടപ്പാക്കുന്നതിനെതിരെ കേരള നിയമസഭയില്‍ പ്രമേയം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

നിയമസഭാ സമ്മേളനത്തിന്റെ രണ്ടാംഘട്ടം ആരംഭിക്കുന്ന 29നോ പിറ്റേദിവസമോ സഭയില്‍ പ്രമേയം അവതരിപ്പിക്കും. പ്രമേയത്തിന്റെ കരട് ഇതിനോടകം തയ്യാറാക്കി. പ്രതിപക്ഷ നേതാവുമായി സര്‍ക്കാര്‍ കൂടിയാലോചനയും നടത്തി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്രത്തിന്റെ വാലാട്ടികളായി പ്രവര്‍ത്തിക്കുന്നുവെന്നും എസ്‌ഐആറില്‍ യോജിച്ച പ്രമേയം കൊണ്ടുവരുമെന്നും വി ഡി സതീശന്‍ പറഞ്ഞു. കേരളത്തില്‍ തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രണ്ടായിരത്തി രണ്ടിലെ പട്ടിക ആധാരമാക്കി വോട്ടര്‍പട്ടിക പരിഷ്‌കരിക്കുന്നത് ഇരുകൂട്ടരും ഒരുപോലെ എതിര്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് എസ്‌ഐആറിനെതിരെ യോജിച്ച പ്രമേയം പാസാക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റവന്യു വകുപ്പ് പത്തനംതിട്ട ജില്ലാ അവലോകനയോഗം സെപ്റ്റംബര്‍ മൂന്നിന്

0
പത്തനംതിട്ട : റവന്യു വകുപ്പിന്റെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച അവലോകന യോഗം...

ഫോട്ടോയിൽ നിന്നും മോദിയെ വെട്ടിമാറ്റി ; പിന്നാലെ തെറ്റ് തിരുത്തി പാകിസ്ഥാൻ

0
ന്യൂഡൽഹി: കിർഗിസ്ഥാനിലെ ബിഷ്കെക്കിൽ സമാപിച്ച ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ ഗ്രൂപ്പ്...

ഭീകരവാദത്തെ സഹായിക്കുന്നവർക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: ഭീകരവാദത്തെ സഹായിക്കുന്നവർക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദത്തിന്റെ കാര്യത്തിൽ...

കൊച്ചി മെട്രോ റെയിൽ അങ്കമാലിയിലേക്ക് നീട്ടാനുള്ള ഡി.പി.ആർ. സർക്കാരിന് സമർപ്പിച്ചു

0
കൊച്ചി: കൊച്ചി മെട്രോ റെയിൽ അങ്കമാലിയിലേക്ക് നീട്ടാനുള്ള വിശദ പദ്ധതിരേഖ (ഡി.പി.ആർ.)...