വെള്ളം കോരുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണ റിട്ടയേർഡ് വനിതാ പ്രൊഫസറെ അഗ്നിരക്ഷാ സേനയെത്തി രക്ഷിച്ചു

For full experience, Download our mobile application:
Get it on Google Play

എറണാകുളം: വെള്ളം കോരുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണ റിട്ടയേർഡ് വനിതാ പ്രൊഫസറെ അഗ്നിരക്ഷാ സേനയെത്തി രക്ഷിച്ചു. പെരുമ്പാവൂർ മുൻസിപ്പാലിറ്റിയിലെ പതിനെട്ടാം വാർഡിൽ മരുതു കവലയിലുള്ള ശ്രീരംഗം വീട്ടിൽ രാധാകൃഷ്ണന്റെ ഭാര്യ എം. ജെ. ജയശ്രീയെ(60) ആണ് രക്ഷിച്ചത്. മാർത്തോമൻ കോളേജിൽ ഹിന്ദി പ്രഫസറായി സ‍ർവീസിൽ നിന്ന് വിരമിച്ചയാളാണ് ജയശ്രീ. തിങ്കളാഴ്ച രാവിലെ വെള്ളം കോരുന്നതിനിടെ കാൽ വഴുതി കിണറ്റിലേക്ക് വീണു. 45 അടിയോളം ആഴമുള്ള കിണറ്റിൽ 10 അടിയോളം ആഴത്തിൽ വെള്ളമുണ്ടായിരുന്നു. എന്നാൽ മോട്ടോറിന്റെ ഹോസിൽ പിടിച്ചുകിടന്നാണ് ജയശ്രീ രക്ഷപ്പെട്ടത്. വിവരം ലഭിച്ച് സ്ഥലത്തെത്തിയ പെരുമ്പാവൂർ അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥരാണ് രക്ഷാപ്രവർത്തനം നടത്തിയത്. കിണറ്റിൽ ഇറങ്ങിയ അഗ്നിശരക്ഷാ സേനാ ഉദ്യോഗസ്ഥൻ വല ഉപയോഗിച്ച് ജയശ്രീയെ ഉയ‍ർത്തി കിണറിന് പുറത്തെത്തിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രിയദർശിനി പദ്ധതി വൻ വിജയമെന്ന് ​ഗതാ​ഗത മന്ത്രി സി പി ജോൺ

0
തിരുവനന്തപുരം: പ്രിയദർശിനി പദ്ധതി വൻ വിജയമെന്ന് ​ഗതാ​ഗത മന്ത്രി സി...

യുട്യൂബര്‍ തൊപ്പി എന്ന നിഹാദിനെതിരെ പോലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി

0
കൊച്ചി: സുഹൃത്തുക്കളുടെ നഗ്‌ന ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചെന്ന കേസില്‍ യുട്യൂബര്‍ തൊപ്പി...

ഇ 20 പെട്രോൾ വിവാ​ദത്തിൽ നിധിൻ ​ഗഡ്കരിക്കെതിരെ വ്യാജപ്രചാരണം നടത്തിയെന്നരാപിച്ച് യൂടൂബർക്കെതിരെ കേസ്

0
ഡൽഹി: ഇ 20 പെട്രോൾ വിവാ​ദത്തിൽ നിധിൻ ​ഗഡ്കരിക്കെതിരെ വ്യാജപ്രചാരണം നടത്തിയെന്നരാപിച്ച്...

സിപാസ് സൊസൈറ്റിക്ക് കീഴിലെ സ്ഥാപനങ്ങള്‍ തിരിച്ചെടുക്കാന്‍ നോട്ടീസ് നല്‍കി എം ജി സര്‍വകലാശാല

0
കോട്ടയം: നിര്‍ണായക നീക്കവുമായി എം ജി സര്‍വകലാശാല. സിപാസ് സൊസൈറ്റിക്ക് കീഴിലെ...