വെണ്ണിക്കുളം സെന്റ് ബഹനാൻസ് ഹൈസ്കൂളിലെ 1984 പത്താംക്ലാസ് വിദ്യാർഥികളുടെ സംഗമം നടന്നു

For full experience, Download our mobile application:
Get it on Google Play

വെണ്ണിക്കുളം : വെണ്ണിക്കുളം സെന്റ് ബഹനാൻസ് ഹൈസ്കൂളിലെ 1984 പത്താംക്ലാസ് ബാച്ച്കാരുടെ സംഗമം പഴയകാല സ്കൂൾ ജീവിതത്തിലെ ഓർമ്മകളുടെ പുതിയ സ്മരണകളുയർത്തി. വെണ്ണിക്കുളം സെന്റ് ബഹനാൻസ് ഹൈസ്കൂളിലെ ഓഡിറ്റോറിയത്തിൽ നടന്ന പൂർവ വിദ്യാർഥി സംഗമത്തിൽ 1984 ബാച്ചിൽ പഠിച്ച നൂറിലധികം വിദ്യാർത്ഥികളും കുടുംബാംഗങ്ങളും പങ്കെടുത്തു. ബാച്ച് പ്രസിഡന്റ് അഹമ്മദ് സാലിയുടെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം രാജ്യസഭ ഉപാധ്യക്ഷൻ പ്രൊഫ. പി. ജെ.കുര്യൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്ലാനിങ് ബോർഡ് അംഗം ഡോ. വർഗീസ് ജോർജ് മുഖ്യപ്രഭാഷണം നടത്തി.

പുറമറ്റം ഗ്രാമപഞ്ചായത്ത് അംഗം മിനി തോമസ്, സ്കൂൾ പ്രിൻസിപ്പാൾ ഡോ.ജേക്കബ് എബ്രഹാം, പ്രധാന അധ്യാപിക രജനി ജോയ്, വൈസ് പ്രസിഡന്റ് ബിജു ജേക്കബ് കൈതാരം, തോമസ് എബ്രഹാം, സി.ജെ. രാജൻ, വിജു സ്കറിയ, ജോൺ മാത്യു, എന്നിവർ പ്രസംഗിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ഡോ.ജേക്കബ് എബ്രഹാമിന് റിട്ടയർമെന്റ് ഉപഹാരം പ്രൊഫ.പി. ജെ. കുര്യൻ നൽകി. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും ആദരിച്ചു. തുടർന്ന് സ്നേഹ വിരുന്നോടുകൂടി 41 വർഷത്തെ സ്കൂൾ സ്മരണകൾ പങ്കുവെച്ച് പിരിഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...