തിരുവല്ല ശ്രീഗോവിന്ദന്‍കുളങ്ങര ദേവീക്ഷേത്രത്തിലെ ‘സസ്മതി ശ്രീമദ് ഭാഗവത സപ്താഹ മഹായജ്ഞത്തോടനുബന്ധിച്ച് അവലോകനയോഗം നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തിരുവല്ല ശ്രീഗോവിന്ദന്‍കുളങ്ങര ദേവീക്ഷേത്രത്തിലെ ‘സസ്മതി ശ്രീമദ് ഭാഗവത സപ്താഹ മഹായജ്ഞത്തോടനുബന്ധിച്ച് അവലോകനയോഗം സബ് കളക്ടര്‍ സുമിത് കുമാര്‍ ഠാക്കൂറിന്റെ അധ്യക്ഷതയില്‍ തിരുവല്ല റവന്യൂ ഡിവിഷണല്‍ ഓഫിസില്‍ ചേര്‍ന്നു. ഡിസംബര്‍ 18 മുതല്‍ 25 വരെയാണ് സപ്താഹം.
ഹരിത ചട്ടം അനുസരിച്ച് സപ്താഹം സംഘടിപ്പിക്കണമെന്ന് സബ് കളക്ടര്‍ വ്യക്തമാക്കി. ക്ഷേത്രത്തിന് മുന്നിലെ റോഡില്‍ ലോഹ ഉപകരണങ്ങള്‍ ഉപയോഗിക്കാതെ പന്തല്‍ നിര്‍മിക്കും. കെഎസ്ഇബിയുടെ നേതൃത്വത്തില്‍ തടസമില്ലാതെ വൈദ്യുതി ഉറപ്പാക്കും.

ക്ഷേത്ര പരിസരത്തെ ഓടകള്‍ വൃത്തിയാക്കുന്നതിനും കാട് വെട്ടിതെളിക്കുന്നതിനും ദിവസവും ക്ലോറിനേഷന്‍ ചെയ്യുന്നതിനും തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതിനും നഗരസഭയെ ചുമതലപ്പെടുത്തി. ഘോഷയാത്ര നടക്കുന്ന ഡിസംബര്‍ 18 ന് ക്ഷേത്രത്തിലേക്കുള്ള പ്രധാനവീഥിയില്‍ അനധികൃത വാഹന പാര്‍ക്കിംഗ് നിരോധിക്കും. സപ്താഹത്തോടനുബന്ധിച്ച് ഭക്ഷണ വിതരണ സമയത്ത് ഫുഡ് സേഫ്റ്റി സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ സേവനം ഉണ്ടാകും. തടസമില്ലാതെ ജലവിതരണവും അഗ്നിശമന സേനയുടെ സേവനവും ഉറപ്പാക്കും. സപ്താഹവുമായി ബന്ധപ്പെട്ട് എല്ലാം വകുപ്പുകളുടേയും പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് തിരുവല്ല തഹസില്‍ദാര്‍ ജോബിന്‍ കെ. ജോര്‍ജിനെ ചുമതലപ്പെടുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അരുണാചൽ പ്രദേശിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ അപ്പർ സുബൻസിരിയിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു....

‘സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്ഥാനിലേക്ക് പോകണം’ : വിവാദ സന്ദേശവുമായി തൃശൂരിലെ സ്കൂൾ ഉടമ

0
തൃശൂർ : മാളയിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർത്ഥികൾ പാകിസ്ഥാനിലേക്ക് പോകണമെന്ന് സ്കൂൾ ഉടമ....

രത്തൻ ടാറ്റ ട്രസ്റ്റ് പുതിയ ചെയർമാനെ കണ്ടെത്തുന്നത് വൈകിയേക്കും ; നിർണായക യോഗം ചൊവ്വാഴ്ച

0
മുംബൈ : ടാറ്റ സൺസ് ചെയർമാൻ പദവിയിൽ നിന്നു രാജി പ്രഖ്യാപിച്ച...

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും ഉള്ളിൽനിന്ന് തകർക്കണം ; രഹസ്യ പദ്ധതിയുമായി പുടിൻ

0
മോസ്‌കോ : നാറ്റോയെയും യൂറോപ്യൻ യൂണിയനെയും 'ഉള്ളിൽ നിന്ന് തകർക്കുക' എന്ന...