ചെങ്ങന്നൂരിൽ വീടിന്റെ കാർ പോർച്ചില്‍ കിടന്ന സ്കൂട്ടറും കാറും തീപ്പിടിച്ച് പൂർണമായും കത്തി നശിച്ചു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ: ചെങ്ങന്നൂർ മംഗലം തലശ്ശേരിൽ എബ്രഹാം തോമസിന്റെ വീടിന്റെ കാർ പോർച്ചില്‍ കിടന്ന കാറിനും സ്കൂട്ടറിനും തീപ്പിടിച്ചു. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. വാഹനങ്ങള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. രണ്ടര വയസ്സുള്ള കുട്ടി ഉണര്‍ന്ന് കരഞ്ഞതിനെ തുടര്‍ന്ന് എഴുന്നേറ്റ ഷെറിൻ ആണ് തീ പടരുന്നത് ആദ്യം കണ്ടത്. ഉടന്‍തന്നെ വീട്ടില്‍ ഉണ്ടായിരുന്നവരെ വിവിവരമാറിയിക്കുകയായിരുന്നു. തുടര്‍ന്ന് സിറ്റൗട്ടിലേക്ക് ഇറങ്ങിയ വീട്ടുകാര്‍ സ്കൂട്ടറിന്റെയും കാറിന്റെയും അടുത്തായി തീ കത്തുന്നതാണ് കണ്ടത്. പിന്നീട് തീ ആളിപ്പടരുകയായിരുന്നു.

സെലേരിയോ കാറും ടിവിഎസ് ജൂപ്പിറ്റർ സ്കൂട്ടറും പൂര്‍ണ്ണമായും കത്തി നശിച്ചു. കാർ പോർച്ചിനോട് ചേർന്നുള്ള കിടപ്പു മുറിയിലേക്കും തീ പടര്‍ന്നു. കട്ടിലും മെത്തയും വൈദ്യുതി വയറിംഗും കത്തി നശിച്ചു. സമീപത്തെ അലമാരയും ഭാഗികമായി കത്തിയിട്ടുണ്ട്. മറ്റു മുറികൾക്കും സാരമായ കേടുപാടുകൾ ഉണ്ടായി. 15 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് വീട്ടുകാർ പറയുന്നത്. ചെങ്ങന്നൂർ അഗ്നിരക്ഷാസേന സംഭവസ്ഥലത്ത് എത്തി തീ അണച്ചു. തീപ്പിടിക്കാനുള്ള കാരണം വ്യക്തമല്ല. ചെങ്ങന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...