തകര്‍ന്ന കെട്ടിടത്തിന് ഫയര്‍ ഫോഴ്സിന്റെ എന്‍.ഒ.സി. ഇല്ല ; കിന്‍ഫ്രയിലെ തീപ്പിടുത്തതില്‍ ദുരൂഹത വര്‍ധിക്കുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കിന്‍ഫ്രയിലെ മരുന്ന് സംഭരണശാലയിലെ തീപ്പിടുത്തതില്‍ ദുരൂഹത വര്‍ധിക്കുന്നു. തകര്‍ന്ന കെട്ടിടത്തിന് ഫയര്‍ ഫോഴ്സിന്റെ എന്‍.ഒ.സി. ഇല്ലായിരുന്നുവെന്ന് ഫയര്‍ഫോഴ്സ് മേധാവി ബി സന്ധ്യ പറഞ്ഞു. കൊല്ലത്തും തിരുവനന്തപുരത്തും സമാന രീതിയിൽ തീപ്പിടുത്തം ഉണ്ടായത് അവിശ്വസനീയമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പ്രതികരിച്ചു. തീപ്പിടുത്തത്തില്‍ അട്ടിമറി സാധ്യത ഇപ്പോള്‍ പറയാനാകില്ലെന്ന് മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ എം.ഡി. ജീവന്‍ ബാബു. പറഞ്ഞു. തീപ്പിടുത്തത്തിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട് വലിയ വിവാദമാണ് ഉയരുന്നത്.

കെട്ടിടം പ്രവര്‍ത്തിച്ചതിന് പിന്നില്‍ അടിമുടി ദുരൂഹതയെന്നാണ് ഫയര്‍ ഫോഴ്സ് മേധാവി ബി.സന്ധ്യയും പറയുന്നത്. തീപ്പിടുത്തം ഉണ്ടായാല്‍ അത് നിയന്ത്രിക്കാന്‍ വേണ്ട യാതൊരു സുരക്ഷ സംവിധാനങ്ങളും ഇല്ലായിരുന്നുവെന്ന് ഫയര്‍ ഫോഴ്സ് മേധാവി പറഞ്ഞു. കെട്ടിടത്തിന് എന്‍.ഒ.സി ഉണ്ടായിരുന്നില്ല. അനധികൃത കെട്ടിടത്തില്‍ ഇത്രയധികം മരുന്നുകള്‍ എങ്ങനെ സൂക്ഷിച്ചു എന്നതിലും അന്വേഷണമുണ്ടാകും. എല്ലാ സ്ഥാപനങ്ങളിലും ഫയര്‍ ഓഡിറ്റ് നടത്താന്‍ നിര്‍ദേശം നല്‍കിയതായി ബി സന്ധ്യ പറഞ്ഞു.

വിശദമായ പരിശോധന നടത്തുമെന്ന് കേരള മെഡിക്കല്‍ കോര്‍പറേഷന്‍ എം.ഡി ജീവന്‍ ബാബു പറഞ്ഞു. അട്ടിമറി സംശയിക്കുന്നില്ല. ബ്ലീച്ചിങ് പൌഡ‍റിന്റെ ഗുണനിലവാരമടക്കം പരിശോധനക്ക് വിധേയമാക്കുമെന്ന് ജീവന്‍ ബാബു പറഞ്ഞു. അതേസമയം, തീപ്പിടുത്തത്തില്‍ ദുരൂഹതയാരോപിക്കുകയാണ് പ്രതിപക്ഷം. ഗൗരവമായ അന്വേഷണം വേണമെന്ന് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. അഴിമതി തെളിവുകളാണ് കത്തിച്ചതെന്ന സംശയം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പങ്കുവെച്ചു. ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ വിശദമായ അന്വേഷണം ഉണ്ടായേക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...