Wednesday, May 29, 2024 8:29 pm

ടിപ്പർ ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരിയ്ക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

കഴക്കൂട്ടം: ദേശീയ പാതയിൽ ടിപ്പർ ലോറിക്കടിയിൽ സ്കൂട്ടർ യാത്രക്കാരിയായ അദ്ധ്യാപിക മരിച്ചു. മാടൻവിള എസ്.ഐ.യു.പി.എസിന് സമീപം താമസിക്കുന്ന ഫൈസലിന്റെ ഭാര്യ റുക്സാനയാണ് (38) മരിച്ചത്. പെരുമാതുറ മാടൻവിള ശംസുൽ ഇസ്ലാം യു.പി സ്കൂളിലെ അദ്ധ്യാപികയാണ്. സ്‌കൂട്ടർ ഓടിച്ച ശംസുൽ ഇസ്ലാം യു.പി സ്കൂളിലെ അദ്ധ്യാപികയും റുക്സാനയുടെ സുഹൃത്തുമായ സമീഹയ്‌ക്ക് പരിക്കേറ്റു.ഇന്നലെ വൈകിട്ട് 3.30ന് കഴക്കൂട്ടം വെട്ടുറോഡ് ജംഗ്ഷനിലായിരുന്നു അപകടം നടന്നത്. അദ്ധ്യാപകരെ മറികടക്കുന്നതിനിടെ ടിപ്പറിന്റെ പിൻവശം തട്ടി സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് റുക്‌സാന ടിപ്പറിന്റെ പിൻചക്രത്തിലേക്ക് തെറിച്ചു വീണു. സമീപത്ത് ബസ് കാത്തു നിന്നവരുടെ നിലവിളി കേട്ടാണ് ഡ്രൈവർ വണ്ടി നിറുത്തിയത്. ഗുരുതരമായി പരിക്കേറ്റ റുക്സാനയെ നാട്ടുകാർ ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സ്‌കൂളിലേക്കുള്ള പൂവ് വാങ്ങാൻ കഴക്കൂട്ടത്ത് പോയ ശേഷം മടങ്ങുകയായിരുന്നു റുക്സാനയും സമീഹയും. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. മക്കൾ: ഫഹദ്, യാസർ.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അയോഗ്യക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ; ജിജി സജി നൽകിയ റിട്ട് ഹൈക്കോടതി തള്ളി

0
കോന്നി: കൂറുമാറിയ കോന്നി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് ജിജി സജിയെ...

അപകടത്തിൽ പെട്ട ഓട്ടോ ഡ്രൈവറെ ആശുപത്രിയിൽ എത്തിച്ച് സ്വകാര്യ ആശുപത്രി ജീവനക്കാർ

0
കോന്നി : അപകടത്തിൽ പെട്ട് റോഡിൽ കിടന്നിരുന്ന ഓട്ടോറിക്ഷ ജീവനക്കാരനെ കോന്നി...

തണ്ണിത്തോട് കല്ലാറിൽ ഒഴുക്കിൽ പെട്ട് കാണാതായ യുവാവിനെ കണ്ടെത്തി

0
കോന്നി : തണ്ണിത്തോട് കല്ലാറിൽ ഒഴുക്കിൽ പെട്ട് കാണാതായ യുവാവിനെ കണ്ടെത്തി....

അഡ്വ. പി.ആർ. ദേവദാസ് അന്തരിച്ചു

0
ചെങ്ങന്നൂർ : അഖില കേരളവിശ്വകർമ്മ മഹാസഭയുടെ സംസ്ഥാന പ്രസിഡൻ്റും മുൻ പി.എസ്.സി...