അലക്ഷ്യമായി തുറന്ന കാറിൻ്റെ ഡോറിൽ തട്ടി റോഡിലേക്ക് വീണ സ്കൂട്ടർ യാത്രക്കാരൻ ബസ് കയറി മരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: അലക്ഷ്യമായി തുറന്ന കാറിൻ്റെ ഡോറിൽ തട്ടി റോഡിലേക്ക് വീണ സ്കൂട്ടർ യാത്രക്കാരൻ ബസ് കയറി മരിച്ചു. കോഴഞ്ചേരി പുന്നയ്ക്കാട് സ്വദേശി തോമസ് എബ്രഹാം ആണ് മരിച്ചത്. കോഴഞ്ചേരി കണ്ണാശുപത്രിക്ക് മുന്നിലായിരുന്നു അപകടം. റോഡിന് സമീപം നിർത്തിയിട്ടിരുന്ന കാറിന്റെ ഡോർ അലക്ഷ്യമായി തുറന്നതാണ് അപകടകാരണം. ഡോറിൽ തട്ടി സ്കൂട്ടർ നിയന്ത്രണം വിട്ടതോടെ തോമസ് റോഡിലേക്ക് വീഴുകയായിരുന്നു. ഈ സമയം അതുവഴി കടന്നുപോയ കെ എസ് ആർടിസി ബസ് തോമസിന്റെ ശരീരത്തിലൂടെ കയറിയിറങ്ങി. അപകട സ്ഥലത്ത് വെച്ചു തന്നെ തോമസിന് ജീവൻ നഷ്ടമായി. ആറന്മുള പോലീസ് തുട‍ർനടപടികൾ സ്വീകരിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. കാറിന്റെ ഡോർ അലക്ഷ്യമായി തുറക്കുന്നതാണ് അപകടത്തിന് കാരണമെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. തോമസിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടെന്ന യുഡിഎഫ് തീരുമാനത്തിനെതിരെ പി രാജീവ്

0
കൊച്ചി: പി എം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള യു ഡി...

ജന്തർ മന്തറിലെ പ്രതിഷേധം : ജൂലൈ 29 വരെ പ്രതിഷേധക്കാർക്കെതിരെ രജിസ്റ്റർ ചെയ്തത് 13...

0
ഡൽഹി : ജന്തർ മന്തറിൽ നീറ്റ് പരീക്ഷാക്രമക്കേടുകളുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങളിൽ...

അനുമതിയില്ലാത്ത വിദേശയാത്ര : എഡിജിപി എസ്. ശ്രീജിത്തിന് അനുകൂലമായ സർക്കാർ റിപ്പോർട്ട് ഹൈക്കോടതി തള്ളി

0
തിരുവനന്തപുരം: അനുമതി ഇല്ലാതെ വിദേശ യാത്ര നടത്തിയ എഡിജിപി എസ് ശ്രീജിത്തിന്...

കാവേരി നദീജല വിഷയത്തിൽ കർണാടകയിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കെതിരെ പ്രതിഷേധം

0
ബെംഗളൂരു: കാവേരി നദീജല വിഷയത്തിൽ കർണാടകയിൽ തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ്...