എം കെ മുനീറിന് സീറ്റ് നൽകുന്നതിനെതിരെ ഒരു വിഭാഗം മുസ്ലിം ലീഗ് പ്രവർത്തകർ രംഗത്ത്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: യുഡിഎഫിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയം അന്തിമഘട്ടത്തിൽ എത്തിനിൽക്കെ,  മുതിർന്ന മുസ്ലിം ലീഗ് നേതാവ് എം. കെ. മുനീറിനെതിരെ പാർട്ടിക്കുള്ളിൽ ഒരു വിഭാഗം. ആരോഗ്യപ്രശ്നങ്ങളുള്ള മുനീറിന് ഇത്തവണ സീറ്റ് നൽകരുതെന്നും, മുനീർ ഇത്തവണ മത്സര രംഗത്തുനിന്ന് മാറിനിൽക്കണമെന്നുമാണ് സമൂഹമാധ്യമങ്ങളിലൂടെ ഒരു വിഭാഗം പ്രവർത്തകർ ഉയർത്തുന്ന പ്രചാരണം. മുനീറിന്റെ സിറ്റിംഗ് സീറ്റായ കൊടുവള്ളിക്ക് പുറമെ അദ്ദേഹം മത്സരിക്കാൻ സാധ്യതയുള്ള കോഴിക്കോട് സൗത്ത് മണ്ഡലത്തെ കേന്ദ്രീകരിച്ചും ഇത്തരത്തിൽ പ്രചാരണങ്ങൾ നടക്കുന്നുണ്ട്.

പ്രധാനമായും ഗൾഫ് രാജ്യങ്ങളിലെ ലീഗ് പ്രവർത്തകരാണ് സൈബർ പ്രചാരണത്തിന് പിന്നിലെന്നാണ് മുനീർ അനുകൂലികൾ ആരോപിക്കുന്നത്. മുനീറിനെ ബോധപൂർവ്വം മാറ്റിനിർത്താനുള്ള ആസൂത്രിത നീക്കമാണിതെന്നും അവർ കരുതുന്നു.  മുനീറിന്റെ ശാരീരിക അവശതകൾ ചൂണ്ടിക്കാട്ടിയാണ് ‘സീറ്റ് നൽകരുത്’ എന്ന പ്രചാരണം നടക്കുന്നത്. പാർട്ടിയുടെ യുവജന വിഭാഗങ്ങളിൽ നിന്നുള്ളവർക്ക് കൂടുതൽ അവസരം നൽകണമെന്ന വാദവും ഇവർ ഇതിനോടൊപ്പം ഉയർത്തുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...