കുട്ടിക്കാനം മരിയൻ കോളേജിൽ ജൈവവൈവിധ്യ സംരക്ഷണത്തെക്കുറിച്ച് സെമിനാർ നടത്തി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : കുട്ടിക്കാനം മരിയൻ കോളേജ് മാധ്യമ പഠന വിഭാഗവും നേച്ചർ ക്ലബ്ബും സസ്റ്റൈനബിലിറ്റി അഡ്വക്കേസി ക്ലബ്ബും ഹൈറേഞ്ച് ബയോഡൈവേഴ്സിറ്റി കൺസർവേഷൻ ആൻഡ് സോഷ്യൽ ഡെവലപ്മെൻറ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കേരള സംസ്ഥാന ബയോഡൈവേഴ്സിറ്റി ബോർഡിൻറെ സഹായത്തോടെ കുട്ടിക്കാനം മരിയൻ കോളേജിൽ വെച്ച് ‘ജൈവവൈവിധ്യ സംരക്ഷണവും പുനരുദ്ധാനവും’ എന്ന വിഷയത്തിൽ ഏകദിന സെമിനാർ നടത്തി. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. അജിമോൻ ജോർജ് സെമിനാർ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ മരിയൻ സെൻറർ ഫോർ സസ്ടൈനബിൾ ഡെവലപ്മെൻറ് ഡയറക്ടർ ഡോ. മുരളിവല്ലഭൻ, മാധ്യമ പഠന വിഭാഗം ഡയറക്ടർ പ്രൊഫ. എം. വിജയകുമാർ, മാധ്യമ പഠന വിഭാഗം മേധാവി ഫാ. സോബി തോമസ് കന്നാലിൽ, കേരള സംസ്ഥാന ബയോഡൈവേഴ്സിറ്റി ബോർഡ് ഇടുക്കി ജില്ല കോർഡിനേറ്റർ അശ്വതി വി എസ്, ഹൈറേഞ്ച് ബയോഡൈവേഴ്സിറ്റി കൺസർവേഷൻ ആൻഡ് സോഷ്യൽ ഡെവലപ്മെൻറ് സൊസൈറ്റി ഡയറക്ടർ ആഞ്ചല മാത്യു, എക്സിക്യൂട്ടീവ് ഡയറക്ടർ ആന്റോ മാത്യു തുടങ്ങിയവർ സംസാരിച്ചു.

രണ്ടു ഭാഗമായി നടത്തിയ സെമിനാറിന്റെ ആദ്യഭാഗത്ത് ‘ജൈവവൈവിധ്യ സംരക്ഷണം: മാർഗ്ഗങ്ങളും രീതികളും’ എന്ന വിഷയത്തിൽ തിരുവനന്തപുരം ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മുൻ പ്രിൻസിപ്പൽ സൈന്റിസ്റ്റ് ഡോ. മാത്യു ഡാൻ ക്ലാസ് നയിച്ചു. രണ്ടാം ഭാഗത്ത് ‘ഭൂമിയുടെ തിളക്കലും ജീവികളുടെ വംശനാശവും’ എന്ന വിഷയത്തിൽ പ്രൊഫ. ഡോ. ജോമി അഗസ്റ്റിൻ ക്ലാസ് നയിച്ചു. മരിയൻ കോളേജ് അധ്യാപകരായ ജൂജി ജോർജ്, കാർമൽ മരിയ ജോസ്, ഷെറിൻ പി ഷാജി, ജോബി എൻ ജെ, ജെറിൽ സ്കറിയ ജോർജ് എന്നിവർ സെമിനാറിന് നേതൃത്വം വഹിച്ചു. സെമിനാറിൽ അഞ്ജന കർത്ത, അലീഷ്യ തങ്കം എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. എൺപതോളം വിദ്യാർത്ഥികൾ സെമിനാറിൽ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...

ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കും ; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കിയതായി ആരോഗ്യ...

0
തിരുവനന്തപുരം : ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ...

കെഎഫ്‌സി ഔട്ട്ലെറ്റിൽ നിന്ന് പഴകിയ ഇറച്ചി പിടിച്ചു

0
മംഗളൂരു: ചീഞ്ഞതും ദുർഗന്ധം വമിക്കുന്നതുമായ ഇറച്ചി വിതരണം ചെയ്തെന്ന പരാതിയെ...