കണ്ണൂർ സർവകലാശാലയിലെ പരീക്ഷാ മൂല്യനിർണയത്തിൽ ഗുരുതര പിഴവ് നടന്നതായി കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : കണ്ണൂർ സർവകലാശാലയിലെ പരീക്ഷാ മൂല്യനിർണയത്തിൽ ഗുരുതര പിഴവ് നടന്നതായി കണ്ടെത്തി. ബി ബി എ വിദ്യാർഥികളുടെ ഉത്തര പേപ്പറുകൾ മൂല്യനിർണയം നടത്തിയത് ബി കോം വിഭാഗത്തിലെ അധ്യാപകരെന്നാണ് കണ്ടെത്തൽ. 2024 ൽ നടന്ന ബി ബി എ രണ്ടാം സെമസ്റ്റർ പരീക്ഷ പേപ്പർ മൂല്യനിർണയത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലെ രാജപുരം സെന്റ് പയസ് കോളജിലെ വിദ്യാർഥികൾക്കാണ് ദുരനുഭവം ഉണ്ടായത്. 2024 ൽ നടന്ന ബിബിഎ രണ്ടാം സെമസ്റ്റർ ക്വാണ്ടിറ്റേറ്റീവ് ടെക്നിക്സ് പരീക്ഷയുടെ ഫലം വന്നതോടെ രാജപുരം കോളജിലെ ബിബിഎ വിദ്യാർഥിനി നൗഷിബ നസ്‌റിന് നാൽപ്പതിൽ അഞ്ചു മാർക്ക് ലഭിച്ചു.

പഠനത്തിൽ മികച്ചു നിന്നിരുന്ന വിദ്യാർഥിനി ഇതോടെ മാനസിക സംഘർഷത്തിൽ ആയി . പുനർമൂല്യനിർണയത്തിന് നൽകിയതോടെ പരീക്ഷാഫലം നാൽപ്പതിൽ 34 ആയി മാറി. ഇതോടെയാണ് വിദ്യാർഥിനി സർവകലാശാലയ്ക്ക് പരാതി നൽകിയത്. സർവകലാശാലയുടെ അന്വേഷണത്തിൽ ബി ബി എ ഉത്തര പേപ്പറുകൾ മൂല്യനിർണയം നടത്തിയത് ബികോം വിഭാഗത്തിലെ അധ്യാപകരാണെന്ന് കണ്ടെത്തി. പക്ഷേ എങ്ങനെയാണ് ഉത്തര പേപ്പറുകൾ മാറിയതെന്ന് കണ്ടെത്താൻ സർവകലാശാലയ്ക്ക് കഴിഞ്ഞിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തായ്‌ലൻഡിൽ നഴ്സറിക്ക് നേരെ വെടിവെപ്പ് ; അധ്യാപിക കൊല്ലപ്പെട്ടു

0
ബാങ്കോക്ക്: കിഴക്കൻ തായ്‌ലൻഡിൽ നഴ്സറിക്ക് നേരെയുണ്ടായ വെടിവയ്പിൽ അധ്യാപിക കൊല്ലപ്പെട്ടു....

കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾക്ക് ആഗോള വിപണി ലക്ഷ്യമിട്ട് വ്യവസായ വകുപ്പ് ‘കേരള ബ്രാൻഡ്’...

0
തിരുവനന്തപുരം: കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും ആഗോള വിപണിയിൽ മുൻഗണന ലഭ്യമാക്കുന്നതിനായുള്ള...

മന്ദമരുതി – വെച്ചൂച്ചിറ റോഡിന്റെ രണ്ടാം ഘട്ട ടാറിങ് അനിശ്ചിതത്വത്തിൽ : അപകട ഭീഷണിയായി...

0
റാന്നി : ബി.എം. & ബി.സി. നിലവാരത്തിൽ പുനർനിർമ്മിക്കുന്ന മന്ദമരുതി -...

പെയിന്റ് ബക്കറ്റിൽ കഞ്ചാവ് സൂക്ഷിച്ചു ; 16 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

0
കൊച്ചി: കൊച്ചിയിൽ പെയിന്റ് ബക്കറ്റിൽ ഒളിപ്പിച്ച നിലയിൽ 16 കിലോഗ്രാം...