സംസ്കൃത സർവ്വകലാശാലയിൽ സപ്തദിന ദേശീയ ശില്പശാല തുടങ്ങി

For full experience, Download our mobile application:
Get it on Google Play

സംസ്കൃത സർവ്വകലാശാലയിൽ സപ്തദിന ദേശീയ ശില്പശാല തുടങ്ങി. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സംസ്കൃതം വേദാന്ത വിഭാഗം സംഘടിപ്പിക്കുന്ന സപ്തദിന ദേശീയ ശില്പശാല കാലടി മുഖ്യക്യാമ്പസിൽ ആരംഭിച്ചു. ‘കമന്ററീസ് ഓൺ യോഗസൂത്രാസ് – വ്യാസഭാഷ്യ’ എന്ന വിഷയത്തിൽ നടക്കുന്ന ശില്പശാല പ്രോ വൈസ് ചാൻസലർ ഡോ. കെ. മുത്തുലക്ഷ്മി ഉദ്ഘാടനം ചെയ്തു. സംസ്കൃതം വേദാന്തം വിഭാഗം തലവൻ ഡോ. എം. എസ്. മുരളീധരൻപിളള അധ്യക്ഷനായിരുന്നു. ശാസ്ത്രസംവർധിനി കേന്ദ്രം ഓണററി ഡയറക്ടർ ഡോ. വി. രാമകൃഷ്ണ ഭട്ട്, സിൻഡിക്കേറ്റ് അംഗം ഡോ. എം. മണിമോഹനൻ, ഡോ. കെ. രമാദേവി അമ്മ, ഡോ. വി. വസന്തകുമാരി എന്നിവർ പ്രസംഗിച്ചു. ഡോ. കെ. എസ്. മഹേശ്വരൻ, ഡോ. പുഷ്കർ ദേവപൂജാരി, ഡോ. കെ. കാർത്തിക് ശർമ്മ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും. സമാപന സമ്മേളനത്തിൽ വൈസ് ചാൻസലർ ഡോ. എം. വി. നാരായണൻ മുഖ്യപ്രഭാഷണം നിർവ്വഹിക്കും. ഡോ. എം. എസ്. മുരളീധരൻ പിളള അധ്യക്ഷനായിരിക്കും. ഡോ. എസ്. ഷീബ, ഡോ. വി. വസന്തകുമാരി എന്നിവർ പ്രസംഗിക്കും.

സംസ്കൃത സർവ്വകലാശാലയിൽ ത്രിദിന ദേശീയ നൃത്ത സെമിനാർ 13ന് തുടങ്ങും
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ മോഹിനിയാട്ടം വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ത്രിദിന ദേശീയ നൃത്ത സെമിനാർ ഫെബ്രുവരി 13ന് കാലടി മുഖ്യകേന്ദ്രത്തിലെ കൂത്തമ്പലത്തിൽ ആരംഭിക്കും. ‘നൃത്തത്തിലെ ഗവേഷണ സമീപനങ്ങൾ’ എന്ന വിഷയത്തിൽ നടക്കുന്ന ദേശീയ സെമിനാർ പ്രൊഫ. (ഡോ.) എസ്. രഘുരാമൻ ഉദ്ഘാടനം ചെയ്യും. മോഹിനിയാട്ടം വിഭാഗം മേധാവി ഡോ. കെ. എം. അബു അധ്യക്ഷനായിരിക്കും. ഡോ. പി. ഉണ്ണികൃഷ്ണൻ, ഡോ. ടി. മിനി, ഡോ. മഞ്ജു ഗോപാൽ, കെ. കെ. കൃഷ്ണകുമാർ, ഷെറിൻ വർഗീസ്, എസ്. സിന്ധു എന്നിവർ പ്രസംഗിക്കും. ഡോ. നീന പ്രസാദ്, പ്രൊഫ.(ഡോ.) സാജു ജോർജ്ജ്, ഡോ. എൻ. കെ. ഗീത, ഡോ. ദിവ്യ നെടുങ്ങാടി , ഡോ. രചിത രവി, ഡോ. ആർ. എൽ. വി. രാമകൃഷ്ണൻ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും. 13ന് വൈകീട്ട് ആറിന് ഗോപിക ജി. നാഥ് (മോഹിനിയാട്ടം), ആർ. എൽ. വി. പ്രദീപ് (ഭരതനാട്യം) 14ന് വൈകിട്ട് അഞ്ചിന് എം. പ്രീതി എന്നിവരുടെ നൃത്തം ഉണ്ടായിരിക്കും. വൈകിട്ട് ആറിന് ഡോ. മേതിൽ ദേവികയുടെ പ്രഭാഷണവും നൃത്തവും നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിക്കോട് 49 വയസ്സുകാരന് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു ; പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി

0
കോഴിക്കോട് : ജില്ലയിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കൊയിലാണ്ടി...

വിദ്യാർഥി സമരം : വ്യാജ വാർത്തകൾ പ്രചരിപ്പിച്ച പാകിസ്ഥാൻ സമൂഹമാധ്യമ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തെന്ന്...

0
ന്യൂഡൽഹി : നീറ്റ് ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ തുടരുന്ന...

സംസ്ഥാനത്തെ ജയിൽ ഉപദേശക സമിതികൾ പുനഃസംഘടിപ്പിച്ചു ; ഉത്തരവിറക്കി സർക്കാർ

0
തിരുവനന്തപുരം : കേരളത്തിലെ വിവിധ സെൻട്രൽ, ഓപ്പൺ, വനിതാ ജയിലുകളിലെ ഉപദേശക...

ശ്രീനിവാസൻ വധക്കേസ് ; ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് നേതാവ് മുഹമ്മദ് അലി പിടിയിൽ

0
പാലക്കാട് : പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ ഒളിവിലായിരുന്ന പ്രതി മുഹമ്മദ് അലി...