ഇടുക്കി : തൊട്ടിലിൽ ഉറക്കിക്കിടത്തിയ കൈക്കുഞ്ഞ് മരിച്ച നിലയിൽ. രാജാക്കാട് കനകക്കുന്നിൽ ഏഴ് മാസം പ്രായമുള്ള ആൺകുഞ്ഞിനെയാണ് തൊട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അതിഥി തൊഴിലാളികളായ പ്രവീൺ കുമാർ, ഗോമതി ദമ്പതികളുടെ മകനാണ് മരിച്ചത്. കുഞ്ഞിനെ ഉറക്കിക്കിടത്തി ജോലിക്ക് പോയതായിരുന്നു മാതാപിതാക്കൾ. കുഞ്ഞിന് അനക്കം കാണാഞ്ഞതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് കുഞ്ഞ് മരിച്ച വിവരം അറിയുന്നത്.
തൊട്ടിലിൽ ഉറക്കിക്കിടത്തിയ ഏഴ് മാസം പ്രായമായ കുഞ്ഞ് മരിച്ചു
RECENT NEWS
Advertisment