തിരുവനന്തപുരം : കോഫി ഹൗസ് തൊഴിലാളികള്‍ ഇന്ത്യന്‍ കോഫി ഹൗസ് സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ സത്യാഗ്രഹം തുടങ്ങി. മൂന്നുദിവസത്തെ സമരം സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി കെ.എസ്.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യ കോഫി ബോര്‍ഡ് തൊഴിലാളി സഹകരണ സംഘത്തിന്റെ തൃശ്ശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള തൊഴിലാളികളാണ് സമരത്തില്‍ പങ്കെടുക്കുന്നത്.
തൊഴിലാളികളുടെ വെട്ടിക്കുറച്ച ശമ്പളം പുനഃസ്ഥാപിക്കുക, ഗ്രാറ്റ്വിറ്റി, പി.എഫ്. എന്നിവയിലെ കുടിശ്ശിക വരുത്തിയ ഭരണസമിതിയെ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ചെയര്‍മാന്‍ അജിത്ത് കുമാര്‍ കണ്‍വീനര്‍ ആര്‍.വി.ഹരികുമാര്‍, അനില്‍ മണക്കാട്, സി.എ.ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.