പട്ടത്തിന്‍റെ ചരട് കഴുത്തില്‍ കുടുങ്ങി ഏഴുവയസുകാരിക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ഡല്‍ഹിയില്‍ ചൈനീസ് പട്ടത്തിന്‍റെ ചരട് കഴുത്തില്‍ കുടുങ്ങി ഏഴു വയസുകാരിക്ക് ദാരുണാന്ത്യം. ബുധനാഴ്ചയാണ് സംഭവം. പടിഞ്ഞാറൻ ഡൽഹിയിലെ പശ്ചിമ വിഹാറിൽ പിതാവിനൊപ്പം മോട്ടോർ സൈക്കിളിൽ നീന്തൽ ക്ലാസിലേക്ക് പോവുകയായിരുന്നു പെൺകുട്ടി. യാത്രക്കിടെ പട്ടത്തിന്‍റെ ചരട് കഴുത്തിൽ കുടുങ്ങുകയായിരുന്നു. പെൺകുട്ടിയുടെ മൃതദേഹം സഞ്ജയ് ഗാന്ധി ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്നലെ വീട്ടുകാർക്ക് വിട്ടുകൊടുത്തു. പെണ്‍കുട്ടി ബൈക്കിന്‍റെ മുന്നിലാണ് ഇരുന്നിരുന്നത്. മൂത്ത സഹോദരിയും അമ്മയും പിറകിലും. മൂവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു.

സംഭവത്തില്‍ ഏഴു പേര് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർ അനധികൃതമായി ചൈനീസ് പട്ടം ചരട് വിൽക്കുകയും ആളുകളുടെ ജീവൻ അപകടത്തിലാക്കുകയും ചെയ്യുകയായിരുന്നുവെന്ന് ഡിസിപി ഔട്ടർ ഹരേന്ദ്ര സിംഗ് പറഞ്ഞു.കഴിഞ്ഞ ദിവസം പശ്ചിമ വിഹാർ പ്രദേശത്ത് പട്ടം വില്‍ക്കുന്ന കടകളിൽ പോലീസ് നടത്തിയ റെയ്ഡിൽ 200 ഓളം പട്ടങ്ങളും 33 പട്ടം ചരടുകളും കണ്ടെടുത്തു.2017-ൽ ചൈനയുടെ പട്ടം ചരടുകൾ വിൽപന, ഉൽപ്പാദനം, ഉപയോഗം എന്നിവയ്ക്ക് നിരോധനം ഏർപ്പെടുത്തിയിട്ടും പട്ടം മൂലം ആളുകൾക്ക് പരിക്കേൽക്കുകയോ മരിക്കുകയോ ചെയ്യുന്ന സംഭവങ്ങൾ ഡൽഹിയിൽ പതിവായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...