3000 ആഡംബര കാറുകളുമായി ഈജിപ്തിലേക്ക് പോയ കപ്പലിന് തീ പിടിച്ചു; ഇന്ത്യന്‍ ജീവനക്കാരന്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ആംസ്റ്റര്‍ഡാം: മൂവായിരത്തോളം ആഡംബര കാറുകളുമായി ജര്‍മനിയില്‍ നിന്നും ഈജിപ്തിലേക്ക് പോയ ചരക്കു കപ്പലിന് ഡച്ച് തീരത്ത് വച്ച് തീ പിടിച്ചു. ജീവനക്കാരിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി കോസ്റ്റ്ഗാർഡ് അറിയിച്ചു. ഇന്ത്യന്‍ നാവികനാണ് മരിച്ചതെന്ന് റോയ്ട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. മരിച്ചയാളുടെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും നെതർലൻഡ്‌സിലെ ഇന്ത്യൻ എംബസി സോഷ്യൽ മീഡിയ പോസ്റ്റിൽ അറിയിച്ചു. പനാമയിൽ രജിസ്റ്റർ ചെയ്ത 199 മീറ്റർ (655 അടി) ഫ്രീമാന്‍റില്‍ ഹൈവേ എന്ന കപ്പലിനാണ് ചൊവ്വാഴ്ച രാത്രി തീപിടിച്ചത്.

വടക്കൻ ഡച്ച് ദ്വീപായ അമേലാൻഡിന് സമീപമാണ് തീപിടിത്തമുണ്ടായത്. ഇതിനെ തുടര്‍ന്ന് നിരവധി ക്രൂ അംഗങ്ങൾ കടലിൽ ചാടാൻ നിർബന്ധിതരായി.21 പേരടങ്ങുന്ന മുഴുവൻ ജീവനക്കാരും ഇന്ത്യക്കാരാണെന്ന് കപ്പലിന്‍റെ ഉടമസ്ഥരായ ജപ്പാനിലെ ഷൂയ് കിസെൻ പറഞ്ഞു. വെള്ളം ഉപയോഗിച്ച് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും കൂടുതൽ വെള്ളം ഉപയോഗിക്കുന്നതുകൊണ്ട് മുങ്ങാൻ സാധ്യതയുണ്ടെന്ന് ഡച്ച് കോസ്റ്റ്ഗാർഡ് പറഞ്ഞു.തീ കുറച്ച് ദിവസങ്ങൾ നീണ്ടുനിൽക്കുമെന്ന് തീരസംരക്ഷണ സേനയെ ഉദ്ധരിച്ച് ഡച്ച് വാർത്താ ഏജൻസിയായ എഎൻപി റിപ്പോർട്ട് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മിശ്രക്കെതിരെ സിപിഎം നേതാവ് എം.വി.ജയരാജൻ

0
ന്യൂഡൽഹി : സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മിശ്രക്കെതിരെ സിപിഎം...

സുരക്ഷാ പരിശോധനയ്ക്കിടെ വിമാന യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടി ; 2 പേർക്ക്...

0
വാരാണസി : വാരണാസി വിമാനത്താവളത്തിൽ പരിശോധനയ്ക്കിടെ, എയർ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാരന്റെ...

കുട്ടിസഖാവ് ഇൻസ്റ്റാപേജ് പൂട്ടിയ സംഭവത്തിൽ പ്രതികരണവുമായി മുൻ മന്ത്രി വീണാ ജോർജ്

0
തിരുവനന്തപുരം: കുട്ടിസഖാവ് ഇൻസ്റ്റാപേജ് പൂട്ടിയ സംഭവത്തിൽ പ്രതികരണവുമായി മുൻ ആരോ​ഗ്യമന്ത്രി വീണാ...

വയനാട് കാണാതായ 29കാരൻ സുധീഷ് എന്ന മുരളിയുടെ മൃതദേഹം കണ്ടെത്തി

0
കൽപ്പറ്റ: വയനാട് വടക്കനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ ദുരൂഹമായി കാണാതായ 29കാരൻ സുധീഷ്...