3800 കാറുകളുമായി പുറപ്പെട്ട കപ്പൽ നിന്ന് കത്തുന്നു ; നഷ്ടം കോടികളുടേത്

For full experience, Download our mobile application:
Get it on Google Play

ആംസ്റ്റര്‍ഡാം: ആഡംബര കാറുകളുമായി പുറപ്പെട്ട കപ്പൽ യാത്രക്കിടെ തീപിടിച്ച് നശിക്കുന്നു. നെതർലൻഡ്സ് തീരത്താണ് ബുധനാഴ്ച മുതൽ 3800 കാറുകളുമായി പുറപ്പെട്ട കപ്പലിന് തീപിടിച്ചത്. കപ്പലിൽ‌ ആഡംബര കാറുകളായ ബിഎംഡബ്ല്യു, മെഴ്സിഡസ് ബെൻസ് കാറുകളുൾപ്പെടെയുണ്ടെന്നാണ് റിപ്പോർട്ട്. അപകടത്തിൽ കപ്പലിലെ ജീവനക്കാരിലൊരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കപ്പൽ കത്തിക്കൊണ്ടിരിക്കുകയാണെന്നും ഉടൻ തീയണയ്ക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ഡച്ച് കോസ്റ്റ് ഗാർഡ് അറിയിച്ചു. ഫ്രീമാന്റിൽ ഹൈവേ എന്ന കപ്പലിനാണ് തീപിടിച്ചത്. ജീവനക്കാരെ എയർലിഫ്റ്റ് ചെയ്താണ് രക്ഷപ്പെടുത്തിയത്. തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

കപ്പലിലെ തീ ഇപ്പോഴും കത്തിക്കൊണ്ടിരിക്കുകയാണെന്നും സ്ഥിതി ​ഗതികൾ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണെന്നും തീരസംരക്ഷണ വക്താവ് പറഞ്ഞു. തീ പൂർണമായി അണയ്ക്കാതെ രക്ഷാ പ്രവർത്തനം സാധ്യമല്ലെന്ന് ഡച്ച് ഇൻഫ്രാസ്ട്രക്ചർ ആൻഡ് വാട്ടർ മാനേജ്‌മെന്റ് മന്ത്രാലയം അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പനാമയിൽ നിന്ന് പുറപ്പെട്ട കപ്പൽ ജർമ്മൻ തുറമുഖമായ ബ്രെമർഹാവനിൽ നിർത്തിയ ശേഷം ഈജിപ്തിലെ പോർട്ട് സെയ്ഡിലേക്ക് യാത്ര ചെയ്യവെയാണ് തീപിടിത്തമുണ്ടായതെന്ന് കപ്പൽ ട്രാക്കിംഗ് ഡാറ്റയെ അടിസ്ഥാനമാക്കി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. ജാപ്പനീസ് കമ്പനിയായ ഷൂയി കിസെൻ കൈഷ ലിമിറ്റഡാണ് കപ്പലിന്റെ ഉടമസ്ഥർ. കപ്പലിന്റെ അന്തിമ ലക്ഷ്യസ്ഥാനം സിംഗപ്പൂരാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ഡച്ച് കോസ്റ്റ് ഗാർഡിന് ലഭിച്ച വിവരമനുസരിച്ച് 3,783 വാഹനങ്ങളും മറ്റു യന്ത്രഭാ​ഗങ്ങളും 25 ഇലക്ട്രിക് വാഹനങ്ങളുമാണ് കപ്പലിലുണ്ടായിരുന്നത്. ഇക്കാര്യം കപ്പലിന്റെ ചാർട്ടറും ഓപ്പറേറ്ററുമായ കവാസാക്കി കിസെൻ കൈഷ ലിമിറ്റഡും സ്ഥിരീകരിച്ചു. നൂറുകണക്കിന് ബിഎംഡബ്ല്യു, മിനി കാറുകളും ഏകദേശം 300 മെഴ്‌സിഡസ് ബെൻസ് വാഹനങ്ങളും കപ്പലിലുണ്ടെന്ന് കമ്പനികളുടെ പ്രതിനിധികൾ സ്ഥിരീകരിച്ചു.

ഫോർഡ് മോട്ടോർ കമ്പനി, സ്റ്റെല്ലാന്റിസ് എൻവി, റെനോ എസ്എ, നിസാൻ മോട്ടോർ എന്നീ കമ്പനികളുടെ കാറുകൾ കപ്പലില്ലെന്ന് കമ്പനി വക്താക്കൾ പറഞ്ഞു. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ച വാഡൻ സീ പ്രദേശത്തിന് സമീപമാണ് ചരക്ക് കപ്പൽ സഞ്ചരിച്ചിരുന്നത്. എണ്ണ ചോർച്ച ഉണ്ടായാൽ അപകട സാധ്യത വളരെ അധികമാണെന്നും അധികൃതർ പറഞ്ഞു. കഴിഞ്ഞ വർഷം യുഎസിലേക്ക് 4,000 ഫോക്‌സ്‌വാഗൺ വാഹനങ്ങളുമായി പോവുകയായിരുന്ന രക്ക് കപ്പലിന് അറ്റ്‌ലാന്റിക്കിൽ തീപിടിച്ചിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യ വിൽപന പരിശോധിക്കാനെത്തി ; കായംകുളത്ത് എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റതായി പരാതി

0
പുല്ലുകുളങ്ങര : കായംകുളം പുല്ലുകുളങ്ങരയിൽ വീട്ടിൽ മദ്യവിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യ...

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....