പൂങ്കാവ് ചന്തയിൽ ഷോപ്പിംഗ് കോംപ്ളക്സ് വരുന്നു

For full experience, Download our mobile application:
Get it on Google Play

പ്രമാടം : പ്രമാടം ഗ്രാമപഞ്ചായത്തിലെ പൂങ്കാവ് ചന്തയിൽ ഷോപ്പിംഗ് കോംപ്ളക്സ് വരുന്നു. മൂന്ന് കോടി രൂപ ചെലവിലാണ് നിർമ്മാണം. കഴിഞ്ഞ സംസ്ഥാന ബഡ്ജറ്റിൽ ഇതിനുള്ള തുക വകയിരുത്തിയിരുന്നു. അത്യാധുനിക രീതിയിൽ പണിയുന്ന ബഹുനില കെട്ടിടത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള പ്രാഥമിക നടപടികൾ തുടങ്ങി. ജില്ലാ ആസ്ഥാനത്തോട് ചേർന്ന് കിടക്കുന്ന പഞ്ചായത്താണ് പ്രമാടം. ഷോപ്പിംഗ് കോംപ്ളക്സ് വരുന്നതോടെ പൂങ്കാവിന്റെ മുഖച്ഛായ തന്നെ മാറും. പ്രമാടം ഗ്രാമപഞ്ചായത്തിന്റെ സിരാകേന്ദ്രമാണ് പൂങ്കാവ്. തിരക്കേറിയ കോന്നി – ചന്ദനപ്പള്ളി റോഡും പൂങ്കാവ് – പത്തനംതിട്ട റോഡും സംഗമിക്കുന്ന ജംഗ്ഷനാണിത്. പഞ്ചായത്തിലെ പ്രധാന മാർക്കറ്റും ഇവിടെയാണ് . വില്ലേജ് ഓഫീസ്, പോസ്റ്റ് ഓഫീസ്, അക്ഷയ കേന്ദ്രം, ബാങ്കുകൾ തുടങ്ങി നിരവധി സർക്കാർ- അർദ്ധ സർക്കാർ സ്ഥാപനങ്ങളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. പഞ്ചായത്തിലെ പ്രധാന രാഷ്ട്രീയ – സാംസ്കാരിക -സാമുദായിക – പൊതു പരിപാടികൾ ഇവിടെയാണ് നടക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അതീവ ജാഗ്രത പാലിക്കാൻ നിർദ്ദേശം; കുവൈത്തിലെ പൗരന്മാർക്ക് വീണ്ടും സുരക്ഷാ മുന്നറിയിപ്പുമായി യുഎസ് എംബസി

0
കുവൈത്ത് സിറ്റി: പശ്ചിമേഷ്യൻ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ പൗരന്മാർക്ക് നൽകിയ സുരക്ഷാ മുന്നറിയിപ്പ്...

ടാറ്റാ പ്രതിനിധികളുമായി ചർച്ച നടത്തിയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞത് കള്ളമല്ലെന്ന് വ്യവസായ...

0
തിരുവനന്തപുരം: ടാറ്റാ പ്രതിനിധികളുമായി ചർച്ച നടത്തിയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ...

വടശ്ശേരിക്കര കല്ലാറ്റിൽ ഹോട്ടൽ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി

0
വടശേരിക്കര : വടശ്ശേരിക്കര കല്ലാറ്റിൽ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. കൊല്ലം പാരിപ്പള്ളി...

ജപ്പാനിൽ ‘പ്രേതബാധ’യുള്ള വീടുകളിൽ താമസിക്കാൻ ആളുകളെ തേടുന്നു ; പ്രതിഫലം 52,000 രൂപ

0
ടോക്കിയോ: അമാനുഷിക ശക്തികളെ പേടിയില്ലെന്ന് അവകാശപ്പെടുന്ന ധൈര്യശാലികൾക്ക് വൻ വരുമാനം നേടാൻ...