സ്വയംപര്യാപ്തതയുടെ അടയാളം മൈലപ്ര കുടുംബശ്രീ വനിതാ സംരഭം മൂന്നാം വര്‍ഷത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയുടെ സംരംഭക അധ്യായത്തില്‍ സ്വയംപര്യാപ്തതയുടെ അടയാളവുമായി മൈലപ്ര കുടുംബശ്രീ. കുടംബശ്രീയിലെ അഞ്ചു വനിതകള്‍ ചേര്‍ന്ന് ‘ദീപം’ എന്ന പേരില്‍ കറിപൊടികള്‍ നിര്‍മിച്ച് വരുമാനം കണ്ടെത്തുന്നു. കുടുംബശ്രീയുടെ വ്യവസായിക പദ്ധതിയില്‍ നിന്നും ലഭിച്ച നാല് ലക്ഷം രൂപയുമായി 2022 ലാണ് ദീപം കറിപൊടി പ്രവര്‍ത്തനം ആരംഭിച്ചത്. ഗീത മുരളി, രാജി വില്‍സണ്‍, പി ആര്‍ രജനി, അഞ്ജു വിജയന്‍, രമാ മുരളി എന്നിവരാണ് നടത്തിപ്പുകാര്‍. മൈലപ്ര പേഴുംകാടാണ് സ്ഥാപനം. മുളക്, മല്ലി, മഞ്ഞള്‍, കാപ്പി, ചിക്കന്‍ മസാല, ഗോതമ്പ്, സാമ്പാര്‍, അരി, റാഗി, ചോളം എന്നിവ ദീപം എന്ന പേരില്‍ വിപണിയിലുണ്ട്. വെളിച്ചെണ്ണ, ചമ്മന്തി പൊടി, ഉപ്പേരി, അച്ചാറുകള്‍ എന്നിവയും ആവശ്യക്കാര്‍ക്ക് നല്‍കുന്നു. കുടുംബശ്രീ മേളകളിലെ സ്ഥിര സാന്നിധ്യമാണ് ദീപം കറി പൊടി.

വിഷു മുന്നൊരുക്കവുമായി ഉല്‍പാദനം കൂട്ടിയിട്ടുണ്ട്. 500 ഗ്രാം, ഒരു കിലോ അളവുകളിലാണ് പായ്ക്കിങ്ങ്. 2023 ഡിസംബറില്‍ ജില്ലാ പഞ്ചായത്തില്‍ നിന്നും പൊടിക്കാനുള്ള ഉപകരണം വാങ്ങാന്‍ അഞ്ച് ലക്ഷം രൂപ ലഭിച്ചിരുന്നു. കായംകുളത്തു നിന്നാണ് അവശ്യ സാധനങ്ങള്‍ ശേഖരിക്കുന്നത്. കഴുകി ഉണക്കി പൊടിക്കേണ്ടവയും മറ്റുള്ളവയും തരം തിരിക്കുന്നതും വില്‍പനയ്ക്ക് എത്തിക്കുന്നതും അഞ്ചു പേരും ഒരുമിച്ചാണ്. മുന്നോട്ട് വരുന്ന സംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ കൂടുതല്‍ പദ്ധതികള്‍ കുടുംബശ്രീയുമായി ചേര്‍ന്ന് തയ്യാറാക്കുകയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് രജനി ജോസഫ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...