മലയോരമേഖലയിൽ വന്യജീവി ആക്രമണം ; പ്രതിരോധ പദ്ധതികൾ കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും

For full experience, Download our mobile application:
Get it on Google Play

റാന്നി: മലയോരമേഖലയിൽ വന്യജീവി ആക്രമണം പ്രതിരോധ പദ്ധതികൾ കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച വൈകിട്ട് 3 30ന് തുലാപ്പള്ളി മാർത്തോമ പാരീഷ് ഹാളിൽ നടക്കുന്ന യോഗത്തിൽ അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അധ്യക്ഷത വഹിക്കും. വന്യജീവി പ്രതിരോധത്തിനായി എംഎൽഎ ഫണ്ടിൽ നിന്നും 50 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. മലയോര മേഖലയിൽ വന്യമൃഗ ആക്രമണം രൂക്ഷമായതോടെ കുടിയേറ്റ കർഷകർ അവരുടെ കിടപ്പാടവും ഉപജീവന മാർഗ്ഗമായ കൃഷിയും ഉപേക്ഷിച്ച് ദൂരെ സ്ഥലങ്ങളിലേക്ക് മാറി താമസിക്കുന്ന സ്ഥിതി ഉണ്ട്. ഒരു കൃഷി പോലും ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. കാട്ടാന, കടുവ, കാട്ടുപോത്ത്, പുലി ഉൾപ്പെടെയുള്ള വന്യജീവികൾ മനുഷ്യജീവനും അവരുടെ വളർത്തു മൃഗങ്ങൾക്കും വലിയ ഭീഷണിയാണ് ഉണ്ടാക്കുന്നത്. പന്നി, ആന മ്ലാവ് തുടങ്ങിയ ജീവികൾ കൃഷികൾ അപ്പാടെ നശിപ്പിക്കുകയാണ്. കാട്ടു മൃഗങ്ങൾ നാട്ടിലിറങ്ങി മനുഷ്യജീവിനും കൃഷിയും നശിപ്പിക്കുന്നത് ഒഴിവാക്കുന്നതിനു വേണ്ടി വിവിധ പദ്ധതികൾ നടപ്പാക്കുന്നതിനായാണ് എംഎൽഎ ഫണ്ടിൽ നിന്നും തുക അനുവദിച്ചിരിക്കുന്നത്. സോളാർ വേലികൾ കിടങ്ങുകൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം ; റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

0
ജക്കാർത്ത : മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം. ശനിയാഴ്ച രാത്രിയാണ്...

അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസ് വെടിവയ്പ് ; 5 പേർക്ക് പരിക്ക് ; പ്രതികൾ...

0
വിർജീനിയ: അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസിൽ വെടിവയ്പ്. വിർജീനിയ സർവകലാശാലയിൽ നടന്ന...

വർക്കലയിൽ വീട് വാടകയ്ക്ക് എടുത്ത് ലഹരി വിൽപന ; ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും അറസ്റ്റിൽ

0
മുത്താന: ലഹരിക്കേസിൽ ഭാര്യ അറസ്റ്റിലായതിന് പിന്നാലെ എംഡിഎംഎ വിൽപ്പനക്കാരനായ ഭർത്താവും പിടിയിൽ....

കൊടുവള്ളിയിൽ അമ്മ മരിച്ചുപോയ ഏഴ് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് അച്ഛന്റെ വീട്ടുകാർ ; പരാതി

0
കൊടുവള്ളി : കോഴിക്കോട് കൊടുവള്ളിയിൽ ഏഴു വയസ്സുകാരനെ പിതാവിന്റെ വീട്ടുകാർ ക്രൂരമായി...