സ്കൂളിൽ കളിച്ചുകൊണ്ടിരിക്കെ ഇരുമ്പ് ഗേറ്റ് തകർന്ന് ദേഹത്ത് വീണ് ആറ് വയസുകാരന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ്: സ്കൂളിൽ കളിച്ചുകൊണ്ടിരിക്കെ ഇരുമ്പ് ഗേറ്റ് തകർന്ന് ദേഹത്ത് വീണ് ആറ് വയസുകാരന് ദാരുണാന്ത്യം. ഹയത്‌നഗർ ജില്ലാ പരിഷത്ത് സ്‌കൂളിലാണ് വിദ്യാർത്ഥിയുടെ ജീവനെടുത്ത ദാരുണ സംഭവമുണ്ടായത്. ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ അജയ് ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം 4 മണിയോടെയാണ് സംഭവം. അജയ് ഗേറ്റിനടുത്ത് കളിക്കുമ്പോൾ പെട്ടന്ന് ഇരുമ്പ് ഗേറ്റ് തകർന്ന് വീഴുകയായിരുന്നു. കളിക്കുന്നതിനിടെ ചില കുട്ടികൾ ഗേറ്റിൽ കയറി ആടിയതോടെയാണ് അപകടം സംഭവിച്ചതെന്നാണ് ഹയാത്‌നഗർ സർക്കിൾ ഇൻസ്‌പെക്ടർ പി. നാഗരാജു പറയുന്നത്. ഗേറ്റിൽ കയറി ചില കുട്ടികൾ ആടി, ബലക്ഷയം സംഭവിച്ച ഗേറ്റ് തകർന്ന് അജയുടെ മേൽ പതിക്കുകയായിരുന്നു. തലക്ക് ഗുരുതമായി പരിക്കേറ്റ കുട്ടിയെ ഇടനെ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് മറ്റൊരു ആശുപത്രിയിലേക്കും ആരോഗ്യ നില വഷളായതോടെ വനസ്ഥലിപുരത്തെ സർക്കാർ ആശുപത്രിയിലേക്കും കൊണ്ടുപോയി. എന്നാൽ ചികിത്സക്കിടെ കുട്ടി മരണപ്പെട്ടു-നാഗരാജു വ്യക്തമാക്കി.

സംഭവത്തിന് പിന്നാലെ കുട്ടിയുടെ രക്ഷിതാക്കളുടേയും ബന്ധുക്കളുടേയും നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധവുമായി സ്കൂളിലെത്തി. കുട്ടിയുടെ മരണത്തിന്‍റെ ഉത്തരവാദിത്തം പ്രിൻസിപ്പൽ ഏറ്റെടുക്കണമെന്നും പ്രിൻസിപ്പലിനെതിരെ കേസെടുക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. കുട്ടിയിടെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. കുട്ടിയുടെ മരണത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...