വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി പ​തി​നാ​റു​കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു ; മൂന്നുപേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പു​ല്ലാ​ട്: വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി പ​തി​നാ​റു​കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച യു​വാവ് അറസ്റ്റിൽ. കോ​യി​പ്രം പോ​ലീ​സ് ആണ് അ​റ​സ്റ്റു ചെ​യ്തത്. ഇ​തേ പെ​ണ്‍​കു​ട്ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം കാ​ട്ടി​യ ഇ​യാ​ളു​ടെ ര​ണ്ട് സു​ഹൃ​ത്തു​ക്ക​ളും പി​ന്നീ​ട് പി​ടി​യി​ലാ​യി. മൂ​ന്നു കേ​സു​ക​ളി​ലാ​യാ​ണ് അ​റ​സ്റ്റ്. പെ​ണ്‍​കു​ട്ടി​യെ വീ​ട്ടി​ല്‍​നി​ന്നു വി​ളി​ച്ചി​റ​ക്കി മോ​ട്ടോ​ര്‍ സൈ​ക്കി​ളി​ല്‍ ക​യ​റ്റി ത​ട്ടി​ക്കൊ​ണ്ടു​പോ​യി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ​ത്തി​ച്ചു ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​തി​ന്, തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യും തൊ​ട്ട​പ്പു​ഴ​ശേ​രി ചി​റ​യി​റ​മ്പ് പ​ന​ച്ചേ​രി​മു​ക്ക് വ​ള്ളി​ക്കാ​ട്ടു വീ​ട്ടി​ല്‍ താ​മ​സി​ക്കു​ന്ന​യാ​ളു​മാ​യ ജി​ഫി​ന്‍ ജോ​ര്‍​ജി​നെ(27)യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്.

വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന് വാ​ക്കു​ന​ല്‍​കി​യാ​ണ് കു​ട്ടി​യെ ഇ​യാ​ള്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. കു​ട്ടി​യു​ടെ മാ​താ​വി​ന്‍റെ മൊ​ഴി​പ്ര​കാ​ര​മാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. കു​ട്ടി​യു​ടെ വി​ശ​ദ​മാ​യ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​പ്പോ​ഴാ​ണ് പീ​ഡ​നം സം​ബ​ന്ധി​ച്ച കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്ന​ത്. തു​ട​ര്‍​ന്ന്, കു​ട്ടി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച ര​ണ്ടു​പേ​ര്‍ കൂ​ടി പിടിയിലാ​യി. തോ​ട്ട​പ്പു​ഴ​ശേ​രി ചി​റ​യി​റ​മ്പ് പ​ന​ച്ചേ​രി​മു​ക്ക് കു​ഴി​മ​ണ്ണി​ല്‍ മെ​ല്‍​വി​ന്‍ ടി. ​മൈ​ക്കി​ള്‍ (24), മാ​രാ​മ​ണ്‍ ക​ണ്ട​ത്തി​ല്‍ ജി​മ്മി തോ​മ​സ് (24) എ​ന്നി​വ​രാ​ണ് തു​ട​ര്‍​ന്നെ​ടു​ത്ത ര​ണ്ട് കേ​സു​ക​ളി​ലാ​യി അ​റ​സ്റ്റി​ലാ​യ​ത്. ഇ​രു​വ​രും ജി​ഫി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​ണ്. പെ​ണ്‍​കു​ട്ടി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ​തി​നാ​ണ് ഇ​വ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്ത​ത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് പരീക്ഷാ ചോർച്ച: 13 പ്രതികൾക്കെതിരെയുള്ള കുറ്റപത്രം സമർപ്പിച്ചു ; വിചാരണ നാളെ പ്രത്യേക...

0
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചക്കേസിൽ 13 പ്രതികൾക്കെതിരെ കുറ്റപത്രം...

​വൈറ്റ് ഫോസ്ഫറസ് ചോർച്ച ; ദക്ഷിണ കൊറിയയിലെ യു.എസ് വ്യോമത്താവളത്തിൽ അതീവ ജാഗ്രത

0
സിയോൾ: ദക്ഷിണ കൊറിയയിലെ യുഎസ് സൈനികത്താവളത്തിൽ രാസചോർച്ച. തലസ്ഥാനമായ സിയോളിന് സമീപത്തെ...

കങ്കണ റണാവത്തിനെതിരെ കടുത്ത വിമർശനവുമായി സൗരവ് ദാസ് ; ജനാധിപത്യ സംരക്ഷണത്തിൽ യുവതലമുറയുടെ പങ്ക്...

0
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട സമരത്തിനെതിരായ ബിജെപി എംപി...

വടകര ലഹരിക്കേസ് : ഓൺലൈൻ ഡെലിവറി ബോയ് അറസ്റ്റിൽ

0
കോഴിക്കോട്: വടകരയിലെ ലഹരിക്കേസില്‍ വീണ്ടും അറസ്റ്റ്. ഇരിട്ടി സ്വദേശിയായ ജിജില്‍ കുര്യാക്കോസ്...