ഇടുക്കിയിൽ ചെറുകിട വ്യാപാരിയെ നാലംഗ സംഘം കടയിൽ കയറി മർദിച്ചു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: കടം വാങ്ങിയ പലചരക്ക് സാധനങ്ങളുടെ പണം ആവശ്യപ്പെട്ടതിനെ തുടർന്ന് ഇടുക്കിയിൽ ചെറുകിട വ്യാപാരിയെ നാലംഗ സംഘം കടയിൽ കയറി മർദിച്ചു. നെടുംകണ്ടം ചേമ്പളത്ത് പലചരക്കു വ്യാപാരം നടത്തുന്ന മനോജിനാണ് മർദ്ദനമെറ്റത്. മർദനം തടഞ്ഞ മനോജിന്റെ അമ്മ ജഗദമ്മയ്ക്കും പരിക്കേറ്റു. തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. പത്തു പേർ അടങ്ങുന്ന യുവാക്കളുടെ സംഘം ചേമ്പളത്ത് എത്തി. ഇവരിൽ നാലു പേർ സാധനം വാങ്ങാൻ എന്ന വ്യാജേന മനോജിൻറെ കടയിൽ എത്തി ആക്രമണം നടത്തുകയായിരുന്നു. മനോജിനെ ഹെൽമറ്റ് ഉപയോഗിച്ചു അടിച്ചു.

ബഹളം കേട്ട് സമീപത്തു ചായ കട നടത്തുന്ന മനോജിൻറെ അമ്മ ഓടിയെത്തി. അക്രമികളെ തടയാൻ ശ്രമിയ്ക്കുന്നതിടെ ഇവരെയും യുവാക്കൾ ആക്രമിച്ചു. കടയിലെ സാധനങ്ങളും നശിപ്പിച്ചു. ആക്രമണം നടത്തിയവരിൽ ഒരാളുടെ കുടുംബാംഗങ്ങൾ കടയിൽ നിന്നും കടമായി പലചരക്ക് സാധനങ്ങൾ വാങ്ങിയിരുന്നു. തുക കൂടിയതോടെ പണം ആവശ്യപ്പെട്ടതാണ് ആക്രമണത്തിന് കാരണമെന്നാണ് മനോജ് പറയുന്നത്. രണ്ട് ആഴ്ച മുൻപ് പണം ചോദിച്ചതിനെ തുടർന്ന് ഇവർ കടയിൽ എത്തി പ്രശ്നം ഉണ്ടാക്കിയിരുന്നു. മനോജും ജഗദമ്മയും നെടുംകണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ പരാതിയിൽ നെടുംകണ്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...