വാക്സിൻ എടുക്കുന്നവർക്ക് 50,000 രൂപയുടെ സ്മാർട്ട് ഫോൺ ; വമ്പൻ ഓഫറുമായി തദ്ദേശസ്ഥാപനം

For full experience, Download our mobile application:
Get it on Google Play

രാജ്കോട്ട് : കോവിഡ് വാക്സിനേഷൻ പ്രോൽസാഹിപ്പിക്കാൻ പുതിയ തന്ത്രവുമായി ഗുജറാത്തിലെ രാജ്കോട്ട് നഗരസഭ. മെഗാ വാക്സിനേഷൻ ക്യാമ്പിലേക്ക് ആളുകളെ എത്തിക്കാനാണ് നീക്കം. ഡിസംബർ നാലിനും 10നും ഇടക്ക് കോവിഡ് വാക്സിന്‍റെ രണ്ടാം ഡോസ് സ്വീകരിക്കുന്നവരിൽ നിന്ന് നറുക്കെടുത്ത് ഒരാൾക്ക് 50000 രൂപയുടെ സ്മാർട്ട് ഫോൺ നൽകുമെന്നാണ് പ്രഖ്യാപനം.

മുൻസിപ്പൽ കമ്മീഷണർ അമിത് അറോറയാണ് ഇക്കാര്യം അറിയിച്ചത്. പ്രത്യേക വാക്സിനേഷൻ ഡ്രൈവിന്‍റെ ഭാഗമായി ഏറ്റവും കൂടുതൽ പേർക്ക് വാക്സിൻ നൽകുന്ന ആരോഗ്യ കേന്ദ്രത്തിന് 21000 രൂപയും നൽകും. രാജ്കോട്ടിൽ ഇനി 1.82 ലക്ഷം ആളുകൾ രണ്ടാം ഡോസ് വാക്സിൻ സ്വീകരിക്കാനുണ്ട്. പ്രത്യേക വാക്സിൻ കാമ്പയിൻ ദിവസങ്ങളിൽ 22 ആരോഗ്യ കേന്ദ്രങ്ങളും 12 മണിക്കൂർ പ്രവർത്തിക്കുമെന്നും അധികൃതർ അറിയിച്ചു.

നേരത്തെ ഗുജറാത്തിലെ മറ്റൊരു നഗരമായ അഹമ്മദാബാദും സമാനമായ ഓഫറുമായി രംഗത്തെത്തിയിരുന്നു. വാക്സിൻ സ്വീകരിക്കുന്നവർക്ക് നറുക്കെടുപ്പിലൂടെ 60000 രൂപയുടെ സ്മാർട്ട് ഫോൺ സമ്മാനമായി നൽകുമെന്നായിരുന്നു അഹമ്മദാബാദ് നഗരസഭയുടെ പ്രഖ്യാപനം. ഗുജറാത്തിൽ കഴിഞ്ഞ ദിവസം കോവിഡിന്‍റെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചിരുന്നു. സിംബാവെയിൽ നിന്നെത്തിയ ആൾക്കാണ് രോഗം സ്ഥിരീകരിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കെഎസ്ആർടിസി വിശദീകരണം ; ക്യാൻസർ രോഗികൾക്കുള്ള സൗജന്യ യാത്ര അവസാനിപ്പിച്ചു എന്നത് തെറ്റായ പ്രചരണം

0
തിരുവനന്തപുരം: കെഎസ്ആർടിസി ക്യാൻസർ രോഗികൾക്കായി നടപ്പിലാക്കിവരുന്ന സൗജന്യ യാത്രാ പദ്ധതി നിർത്തലാക്കിയെന്ന...

ആലപ്പുഴയിൽ ബിരുദ വിദ്യാർത്ഥിയെ പോലീസ് ക്രൂരമായി മർദിച്ചെന്ന് പരാതി

0
ആലപ്പുഴ: ആലപ്പുഴ വീയപുരത്ത് കഞ്ചാവ് കടത്തുന്നെന്ന സംശയത്തിന്‍റെ പേരില്‍ ബിരുദ വിദ്യാര്‍ഥിയെ...

പോലീസ് ഉദ്യോഗസ്ഥനാണെന്ന് തെറ്റദ്ധരിച്ച് യുവാവിനെ പേനാക്കത്തികൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ

0
പത്തനംതിട്ട: പോലീസ് ഉദ്യോഗസ്ഥനാണെന്ന് തെറ്റദ്ധരിച്ച് യുവാവിനെ പേനാക്കത്തികൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമിച്ച...

താമരശ്ശേരിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറിയ യുവാവിനെ പൂട്ടിയിട്ടു

0
കോഴിക്കോട്: താമരശ്ശേരിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ചു കയറിയ യുവാവിനെ വീട്ടുകാർ...