മാലിന്യവുമായി പോവുന്ന പിക്കപ്പ് ഓട്ടോ ഡ്രൈവറുടെ കഴുത്തിൽ പാമ്പ് ചുറ്റി

For full experience, Download our mobile application:
Get it on Google Play

മലയിൻകീഴ്: മാലിന്യവുമായി പോവുന്ന പിക്കപ്പ് ഓട്ടോ ഡ്രൈവറുടെ കഴുത്തിൽ പാമ്പ് ചുറ്റി. തിരുവനന്തപുരം മലയിൻകീഴില്‍ ഹരിത കർമ്മ സേന പ്രവർത്തകർ ശേഖരിച്ച മാലിന്യവുമായി പോവുകയായിരുന്ന പിക്കപ്പ് ഓട്ടോയാണ് അപ്രതീക്ഷിതമായി പാമ്പിനെ കണ്ട് അപകടത്തിൽപ്പെട്ടത്. കഴുത്തിൽ ചുറ്റിയ പാമ്പിനെ തട്ടിമാറ്റാൻ ഡ്രൈവർ ശ്രമിക്കുന്നതിനിടെ വാഹനം പോസ്റ്റിലിടിക്കുകയായിരുന്നു. മാറനല്ലൂർ പുന്നാവൂർ കൃഷ്ണനഗർ സ്വദേശിയായ 32കാരനായിരുന്നു ഓട്ടോ ഓടിച്ചിരുന്നത്. 32കാരന് കൈയ്ക്കും ഇടുപ്പിലും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ശേഖരിച്ചുവെച്ചിരുന്ന മാലിന്യ ചാക്കിൽ നിന്നാണ് പാമ്പ് ഡ്രൈവറുടെ കഴുത്തിൽ ചുറ്റിയതെന്നാണ് നിരീക്ഷണം. സീറ്റിനടിയിലൂടെ ഇഴഞ്ഞെത്തി കഴുത്തിൽ ചുറ്റിയ പാമ്പിനെ തട്ടിമാറ്റാനുള്ള ശ്രമത്തിനിടെയാണ് ഓട്ടോ നിയന്ത്രണം നഷ്ടമായി പോസ്റ്റിലിടിച്ചത്. ഇടിയുടെ ആഘാതത്തിൽ പാമ്പ് വാഹനത്തിൽ നിന്ന് പുറത്തേക്ക് പോയി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കാട്ടുപന്നി ശല്യം നിയന്ത്രിക്കാന്‍ ചെറുകോൽ ഗ്രാമപഞ്ചായത്തിൽ കർഷക – ഷൂട്ടർ സംഗമം നടന്നു

0
​ചെറുകോൽ : കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ ചെറുകോൽ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...