പത്തനംതിട്ട : രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കുവാൻ സമര പോരാട്ടത്തിന് നേതൃത്വം നൽകുന്ന രാഹുൽ ഗാന്ധിക്കും കോൺഗ്രസ് നേതാക്കൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് ദേശീയ കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസ് (ഐ.എൻ.ടി.യു.സി) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ സദസ്സ് നടന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് രാജ്യവ്യപകമായി പ്രക്ഷോഭം നടക്കുമ്പോൾ കേരളത്തിൽ കോൺഗ്രസ് പ്രവര്ത്തകര്ക്കെതിരെ സി.പി.എം. നടത്തുന്ന അക്രമങ്ങൾ അപലപനീയമാണെന്ന് യോഗം കുറ്റപ്പെടുത്തി.
സമ്മേളനം ജില്ലാ പ്രസിഡന്റ് ബിനു മരുതിമൂട്ടിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ബൈജു ഭാസ്കർ അധ്യക്ഷത വഹിച്ചു. ഷൈനു മലയിൽ, ഷാനവാസ് പെരിങ്ങമല, സണ്ണി വൈലപ്പള്ളി, കൃഷ്ണകുമാർ കോന്നി, ഷിനു മാത്യു ചിറ്റാർ, സജി തേക്കിടയിൽ, സജി കുമ്പഴ, ബിന്ദു ഭാസ്കർ, സൂസമ്മ കുഞ്ഞുമോൻ, സാംകുട്ടി തണ്ണിത്തോട് എന്നിവർ പ്രസംഗിച്ചു.




























