കുട്ടികൾക്ക് പഠന പിന്തുണ നൽകിയുള്ള പ്രത്യേക പരിപാടിക്ക് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

റാന്നി : പഠനം രസകരമാക്കാൻ ഓണം വൈബിൽ പാട്ടുകളുമായി പുല്ലൂപ്രം പി.സി ഹൈസ്കൂളിൽ ബി.പി.സി ഷാജി എ. സലാമെത്തി. കുട്ടികളുടെ സമഗ്രമായ വികാസം ലക്ഷ്യമിട്ടാണ് വിദ്യാലയങ്ങളിലെ പഠന പ്രവർത്തനങ്ങളും അതിന്റെ വിലയിരുത്തൽ പ്രക്രിയയും വിഭാവനം ചെയ്തിട്ടുള്ളത്. നിശ്ചിത പഠന വിഷയങ്ങൾ ആർജിക്കാതെ തുടർപഠനം നടത്തുന്നത് പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന പഠന ലക്ഷ്യങ്ങൾ ആർജിക്കുന്നതിന് വിലങ്ങുതടിയാവും. ഈ സാഹചര്യത്തിൽ കുട്ടികൾക്ക് പഠന പിന്തുണ നൽകിയുള്ള പ്രത്യേക പരിപാടിക്ക് തുടക്കമായി.

റാന്നി ബിആർസിതല ഉദ്ഘാടനം പുല്ലൂപ്രം പി.സി ഹൈസ്കൂളിൽ ബി.പി.സി ഷാജി എ. സലാം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ പി. രാജ്കുമാർ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് ലിസ്സി രാജു, ക്ലസ്റ്റർ കോ-ഓർഡിനേറ്റർ ബി.ശില്പ നായർ, സ്റ്റാഫ് സെക്രട്ടറി പി.കെ ജയശ്രീ എന്നിവർ സംസാരിച്ചു. സെപ്റ്റംബർ 26 വരെ കുട്ടികൾക്ക് പഠന പിന്തുണ നൽകിക്കൊണ്ടുള്ള പ്രത്യേക പരിപാടികൾ വിദ്യാലയങ്ങളിൽ നടക്കും. മുപ്പതിന് എസ്. ആർ. ജി യോഗം കൂടി ഫലപ്രാപ്തി വിലയിരുത്തും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...