പൈപ്പ് ലൈന്‍ മാറ്റുന്ന പ്രവര്‍ത്തി സ്പെഷല്‍ ടീമിന്റെ മേല്‍നോട്ടത്തില്‍ വേഗം പൂര്‍ത്തിയാക്കണം : മന്ത്രി വീണാ ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നഗരത്തിലെ പൈപ്പ് ലൈന്‍ മാറ്റുന്ന പ്രവര്‍ത്തി സ്പെഷല്‍ ടീം രൂപീകരിച്ച് മേല്‍നോട്ടത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. ജില്ലാ വികസനസമിതി യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പത്തനംതിട്ട നഗരത്തില്‍ നാല്‍പ്പത്തിയാറ് വര്‍ഷം മുന്‍പ് സ്ഥാപിച്ച പൈപ്പ് ലൈനുകള്‍ മാറ്റി പുതിയതു സ്ഥാപിക്കാനുള്ള പ്രവര്‍ത്തി ഏറെ സദുദ്ദേശ്യത്തോടെയാണ് നടപ്പിലാക്കിയത്. എന്നാല്‍, പല കാരണങ്ങള്‍ പറഞ്ഞ് വൈകിപ്പിച്ച് ജനങ്ങളെ ഏറെ ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കുകയാണ്. ജനോപകാരപ്രദമാകണമെന്ന് ലക്ഷ്യമിട്ട് മുന്നോട്ട് കൊണ്ടുവരുന്ന പദ്ധതികള്‍ ജനദ്രോഹപരമാക്കരുത്. ഇത്തരം പ്രവര്‍ത്തികള്‍ അംഗീകരിക്കാന്‍ സാധിക്കില്ല.

സര്‍വേയര്‍മാരുടെ ഒഴിവുകള്‍ നികത്തേണ്ടത് അത്യാവശ്യമാണ്. ഒഴിവുകള്‍ പരിശോധിച്ച് ജില്ലാ കളക്ടര്‍ പട്ടിക നല്‍കണം. അടൂര്‍- തുമ്പണ്‍- കോഴഞ്ചേരി റോഡിന്റെ അലൈന്‍മെന്റ് കല്ലുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തിയില്‍ 12 മീറ്റര്‍ വീതിയില്ലാത്ത ഇടങ്ങളിലെ ഭൂമി ഏറ്റെടുക്കേണ്ട സ്ഥലങ്ങളിലെ ഉടമസ്ഥര്‍ ഭൂമി വിട്ടുതരാന്‍ തയാറാണ്. അക്കാര്യം കെആര്‍എഫ്ബിയെ അറിയിക്കണം. റീബില്‍ഡ് കേരള ഇനിഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തി ആറന്മുള മണ്ഡലത്തില്‍ കോഴഞ്ചേരി സി കേശവന്‍ സ്‌ക്വയര്‍ നിര്‍മാണ പ്രവര്‍ത്തി പരമാവധി വേഗത്തില്‍ പൂര്‍ത്തിയാക്കണം. കോഴിപ്പാലം-കാരയ്ക്കാട് റോഡിലെ ബിസി പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ച് റോഡ് ഉദ്ഘാടനത്തിന് തയാറായി കഴിഞ്ഞു.

പെരുനാട് ആശുപത്രിയിലെ കിടത്തിചികിത്സ അട്ടിമറിക്കാന്‍ നടത്തുന്ന പ്രവര്‍ത്തികള്‍ അംഗീകരിക്കാന്‍ കഴിയില്ല. ശബരിമല ഉള്‍പ്പെടുന്ന ആദിവാസി സങ്കേതമുള്ള പ്രദേശമാണ് പെരുനാട്. അതുകൊണ്ട് തന്നെ പെരുനാട് ആശുപത്രി ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. ഈ ആഴ്ച തന്നെ ഇതുവരെയുള്ള ഐപികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ലഭ്യമാക്കണം. ആറന്മുള വള്ളംകളിയുമായി ബന്ധപ്പെട്ട് കോഴഞ്ചേരി പുതിയ പാലത്തിന് താഴെയുള്ള മണല്‍ ചാക്കുകള്‍ മാറ്റുന്ന പ്രവര്‍ത്തി പൂര്‍ത്തിയാക്കണം. പള്ളിയോടങ്ങള്‍ക്ക് മാര്‍ഗതടസമുണ്ടാക്കുന്ന എല്ലാം എത്രയും വേഗം നീക്കം ചെയ്യണം. വള്ളംകളിയുമായി ബന്ധപ്പെട്ടുള്ള എല്ലാ സുരക്ഷയും ഒരുക്കണമെന്നും മെഡിക്കല്‍ ടീം വള്ളംകളി സ്ഥലത്ത് സജ്ജമായിരിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ അരയാഞ്ഞിലിമണ്‍-കുരുമ്പന്‍മൂഴി പ്രദേശത്തേക്കുള്ള നടപ്പാല നിര്‍മാണത്തിനായുള്ള അനുമതി ലഭിച്ചിരിക്കുകയാണെന്നും കുരുമ്പന്‍മൂഴിയിലേക്കുള്ള നടപ്പാല നിര്‍മാണം എത്രയും വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്നും അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. പാലത്തിന്റെ നിര്‍മാണത്തിനായി പട്ടികജാതിവികസന ഓഫീസറുടെ നേതൃത്വത്തില്‍ താത്പര്യപത്രം ക്ഷണിക്കുന്ന നടപടികള്‍ ആരംഭിക്കണം. അതിനോടൊപ്പം തന്നെ നദിക്ക് കുറുകെ നടപ്പാലം നിര്‍മിക്കുന്നതിനായി ഇറിഗേഷന്‍ വകുപ്പിന്റെ എന്‍ഒസി ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തികളും പൂര്‍ത്തിയാക്കണം. അതിവേഗം പാലത്തിന്റെ നിര്‍മാണം ആരംഭിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.

ശബരിമല ദേശീയ പാതയുടെ നിര്‍മാണം സീസണ്‍ ആരംഭിക്കുന്നതിന് മുന്‍പ് പൂര്‍ത്തിയാക്കണം. എംഎല്‍എ ഫണ്ടില്‍ നിന്നുള്ള പ്രവര്‍ത്തികള്‍ക്ക് സാങ്കേതിക അനുമതി ലഭ്യമാക്കി അത് വേഗത്തില്‍ ആരംഭിക്കണം. പുതമണ്‍ താത്കാലിക പാലത്തിന്റെ നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ നടപടികള്‍ക്രമങ്ങള്‍ വേഗത്തിലാക്കണം. കെഎസ്ആര്‍ടിസി ജില്ലയിലെ ആദ്യഗ്രാമവണ്ടി റാന്നി മണ്ഡലത്തില്‍ ആരംഭിച്ചതും കോഴഞ്ചേരി -പുതമണ്‍ സര്‍വീസ് ആരംഭിച്ചതും അഭിനന്ദനാര്‍ഹമാണ്. കോവിഡ് സമയത്ത് നിര്‍ത്തിയ റാന്നി -മണ്ണടിശാല സര്‍വീസ് പുനരാരംഭിക്കണം. കാലങ്ങളായി കാത്തിരുന്ന എഴുമറ്റൂര്‍ ആശുപത്രിയുടെ തറക്കല്ലിടില്‍ ഓഗസ്റ്റ് 26 ന് നടക്കും. റാന്നി താലൂക്ക് ആശുപത്രിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളും വേഗത്തിലാക്കണം.

പെരുനാട് ആശുപത്രിയിലെ കിടത്തി ചികിത്സ അട്ടിമറിക്കാനുള്ള പ്രവര്‍ത്തി അനുവദിക്കാന്‍ കഴിയില്ല. ശബരിമല തീര്‍ത്ഥാടനകേന്ദ്രവും ആദിവാസി സങ്കേതവും ഉള്‍പ്പെടുന്ന പെരുനാട്ടില്‍ ആശുപത്രിയുടെ പ്രാധാന്യം അത്രത്തോളം വലുതാണ്. വകുപ്പിന്റെ ഇടപെടല്‍ അടിയന്തിരമായി വേണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. അത്തിക്കയം- കടുമീന്‍ചിറ റോഡിന്റെ നിര്‍മാണപ്രവര്‍ത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണം. റാന്നി പാലത്തിന്റെ അപ്രോച്ച് റോഡിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം നിശ്ചയിച്ച് നല്‍കുന്ന പ്രവര്‍ത്തികള്‍ വേഗത്തിലാക്കണം.

ജലജീവന്‍ മിഷന്‍ പദ്ധതിയിലുള്‍പ്പെട്ട ചെറുകോല്‍- നാരങ്ങാനം പദ്ധതിയില്‍ ജലശുദ്ധീകരണ ശാലയ്ക്കായുള്ള ഭൂമി ലഭ്യമാക്കുന്നതിന് സംയുക്തയോഗം വിളിച്ച് ചേര്‍ക്കണം. ഒളികല്ല് ഭാഗത്ത് കുമ്പളത്താമണ്ണില്‍ ആന എത്തിയിരുന്നു. അവിടെയും സൗരോര്‍ജവേലി കെട്ടി സുരക്ഷിതമാക്കുന്ന കാര്യം പരിശോധിക്കണം. പെരുന്തേനരുവി ഡാമില്‍ പ്രളയത്തില്‍ അടിഞ്ഞ് കൂടിയ ചെളിയും മണലും നീക്കാന്‍ സ്ഥിരമായ സംവിധാനം വേണം. അതിനായി സംസ്ഥാനതലത്തില്‍ വിദഗ്ധസംഘം സന്ദര്‍ശനം നടത്തേണ്ടതുണ്ടെന്നും എംഎല്‍എ പറഞ്ഞു.

വിദ്യാലയങ്ങളില്‍ നിന്ന് ലഹരിമാഫിയയെ തുടച്ച് നീക്കുന്നതിനായി എക്‌സൈസ്, വിദ്യാഭ്യാസം പോലീസ് വകുപ്പുകള്‍ അതിശക്തമായി പ്രവര്‍ത്തിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. വിദ്യാലയങ്ങളിലേക്ക് ലഹരി എത്തുന്ന മാര്‍ഗം കണ്ടുപിടിക്കണം. വിജിലന്‍സ് സ്‌ക്വാഡ് പ്രവര്‍ത്തനം ഊര്‍ജിതമാക്കണം. അധ്യാപക-രക്ഷകര്‍ത്തൃസമിതിയെ ഇതില്‍ പങ്കാളികളാക്കണം. മഞ്ഞനിക്കര- ഇലവുംതിട്ട- മുളക്കുഴ റോഡില്‍ ഓമല്ലൂര്‍ ഭാഗത്തെ കലുങ്ക് നിര്‍മാണം എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കണം. വെള്ളം ഒഴുകിപോകാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. കലുങ്കിന് വേണ്ടി മാത്രം എസ്റ്റിമേറ്റ് പരിശോധിക്കേണ്ടതുണ്ട്. ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് നിര്‍മാണം അടിയന്തിരപ്രാധാന്യം നല്‍കി പൂര്‍ത്തിയാക്കണം. റിംഗ് റോഡില്‍ സെന്റ് പീറ്റേഴ്‌സ് ജംഗ്ഷന്‍ വരെയുള്ള കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നും ഓടയ്ക്ക് മുകളില്‍ കടകള്‍ നിര്‍മിച്ചിരിക്കുന്നത് ട്രാഫിക് ബ്ലോക്കിന് കാരണമാകുന്നുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

പത്തനംതിട്ട നഗരത്തിലെ തെരുവുനായ ശല്യത്തിന് ശാശ്വതപരിഹാരം വേണമെന്ന് ആന്റോ ആന്റണി എംപിയുടെ പ്രതിനിധി അഡ്വ. കെ. ജയവര്‍മ്മ പറഞ്ഞു. ആറന്മുള വള്ളംകളിയുമായി ബന്ധപ്പെട്ട് ചെളി നീക്കുന്ന പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കിയിട്ടില്ല. എത്രയും വേഗത്തില്‍ അത് നീക്കം ചെയ്യണം. മഴയില്‍ പന്തളം, തിരുവല്ല ഭാഗത്തെ കര്‍ഷകരുടെ 718 ഏക്കര്‍ സ്ഥലത്തെ കൃഷി നശിച്ചിട്ടുണ്ട്. ഇവര്‍ക്കുള്ള നഷ്ടപരിഹാരം വിതരണം ചെയ്യണം. തിരുവല്ല-മാവേലിക്കര റോഡിലെ പുളിക്കീഴ് ജംഗ്ഷനില്‍ വെള്ളക്കെട്ട് ബുദ്ധിമുട്ടുണ്ടാക്കുന്നു. എത്രയും വേഗം ഓടനിര്‍മാണം നടത്തണം. കോട്ടാങ്ങല്‍-ആലപ്രക്കാട്- ചുങ്കപ്പാറ റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുകയാണ്. എസ്റ്റിമേറ്റ് എടുത്ത് ടൈല്‍ പാകണം. പത്തനംതിട്ട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഏഴ് മണിക്ക് ശേഷം സുരക്ഷ ഒരുക്കേണ്ടത് അത്യാവശ്യമാണ്. ജീവനക്കാരെ കൈയേറ്റം ചെയ്യുന്ന രീതിയുണ്ട്. മോഷണവും പതിവായ സ്ഥിതിക്ക് പോലീസ് എയ്ഡ്‌പോസ്റ്റ് വയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഓണക്കാലവുമായി ബന്ധപ്പെട്ട് പത്തനംതിട്ട നഗരത്തില്‍ തിരക്ക് കൂടുന്ന സാഹചര്യത്തില്‍ ട്രാഫിക് ക്രമീകരണം വേണമെന്ന് നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി സക്കീര്‍ ഹുസൈന്‍ പറഞ്ഞു. ജില്ലാ ആശുപത്രിയുടെ മുന്‍വശത്തെ റോഡുകളില്‍ ആംബുലന്‍സുകള്‍ പാര്‍ക്ക് ചെയ്യുന്നത് നിരോധിക്കണം. മറ്റ് സംസ്ഥാനത്തേക്ക് പോകുന്ന ബസുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സ്ഥലം പുതിയ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നല്‍കിയിട്ടും മറ്റ് സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യുന്ന രീതി അനുവദിക്കില്ല. വാഹനം പിടിച്ചെടുക്കുമെന്നും നഗരത്തിന്റെ മധ്യഭാഗത്തെ പൈപ്പ് ലൈനുകള്‍ ഇടുന്ന പ്രവര്‍ത്തി വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും ചെയര്‍മാന്‍ പറഞ്ഞു.

വിദ്യാലയങ്ങളില്‍ ലഹരിവസ്തുക്കള്‍ എത്തിക്കുന്നവരെ കണ്ടുപിടിക്കാനുള്ള സ്‌ക്വാഡ് പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു.
ലഹരി വസ്തുക്കള്‍ കണ്ടെത്തുന്നതിനായി കടകളില്‍ പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. അബാന്‍ ജംഗ്ഷന്‍ മുതല്‍ സെന്റ് പീറ്റേഴ്‌സ് ജംഗ്ഷന്‍ വരെ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തിയില്‍ ആരോഗ്യമന്ത്രി വീണാജോര്‍ജും, ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും നിര്‍ദേശം നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും കളക്ടര്‍ പറഞ്ഞു.
അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ബി.രാധാകൃഷ്ണന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ദീപ ചന്ദ്രന്‍, അസിസ്റ്റന്റ് പ്ലാനിംഗ് ഓഫീസര്‍ ജി. ഉല്ലാസ്, വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘അമ്മ’യ്ക്ക് വീണ്ടും തിരിച്ചടി ! അഡ്ഹോക് കമ്മറ്റിയിൽ നിന്നും രാജി

0
കൊച്ചി : താരസംഘടനയായ അമ്മയിൽ വീണ്ടും രാജി. കഴിഞ്ഞ ദിവസം തിരഞ്ഞെടുത്ത...

ചെല്ലാനത്തെ രണ്ടാംഘട്ട ടെട്രാപോഡ് കടൽഭിത്തി നിർമാണം യുഡിഎഫ് സർക്കാർ ഇല്ലാതാക്കുന്നത് പ്രതിഷേധാർഹമെന്ന് എസ് സതീഷ്

0
കൊച്ചി: ചെല്ലാനത്തെ തീരദേശ നിവാസികളുടെ ദുരിതത്തിന് ആശ്വാസമാകേണ്ട രണ്ടാംഘട്ട ടെട്രാപോഡ് കടൽഭിത്തി...

അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനയാക്രമണം

0
തൃശ്ശൂർ: അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനയാക്രമണം. ഞായറാഴ്ച വെറ്റിലപാറ വഞ്ചിക്കടവ് റോഡിലായിരുന്നു സംഭവം....

നടി മല്ലികാ സുകുമാരൻ താരസംഘടനയായ ‘അമ്മ’യിൽ നിന്ന് രാജി വെച്ചു

0
കൊച്ചി: നടി മല്ലികാ സുകുമാരൻ താരസംഘടനയായ 'അമ്മ'യിൽ നിന്ന് രാജി വെച്ചു....