ഡൽഹിയിൽ വിദ്യാർത്ഥി നദിയിൽ ചാടി ആത്മഹത്യ ചെയ്തു

For full experience, Download our mobile application:
Get it on Google Play

ദില്ലി : ദേശീയ തലസ്ഥാനത്തെ തിമർപൂരിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. സിഗ്നേച്ചർ പാലത്തിൽ നിന്ന് യമുന നദിയിലേക്ക് ചാടിയാണ് ആത്മഹത്യ. രജത് എന്നയാളാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ മൃതദേഹം പുറത്തെടുത്തു. രജത് തന്റെ കുടുംബത്തോടൊപ്പം (അച്ഛൻ, അമ്മ, രണ്ട് സഹോദരിമാർ) ഡൽഹിയിലെ കരവാൽ നഗർ ഏരിയയിലാണ് താമസിച്ചിരുന്നത്. പഠനത്തിന് പുറമേ കരോൾ ബാഗിൽ ജോലി ചെയ്തിരുന്നതായും പോലീസ് അറിയിച്ചു.

ശനിയാഴ്ച രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയ ഇയാൾ യമുനയിൽ ചാടുകയായിരുന്നു. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല. യമുനയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മുങ്ങൽ വിദഗ്ധരെ വിന്യസിച്ചിരുന്നു. രജത് വീഴുന്നത് കണ്ട് ഇവർ വെള്ളത്തിലേക്ക് ചാടി രക്ഷിക്കുകയുമായിരുന്നുവെങ്കിലും അപ്പോഴേക്കും രജത് മുങ്ങിമരിച്ചിരുന്നു. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതാവ് വിഷയം : പിണറായി തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ അല്ല സിപിഐ’ ; സി...

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് വിഷയം വഷളാക്കിയത് പിണറായി വിജയന്റെ പ്രതികരണമാണമെന്ന്...

വെനസ്വേലയുടെ 6500 കോടി ബാരല്‍ എണ്ണ ശേഖരം അമേരിക്ക നിയന്ത്രിക്കും ; കരാറിലെത്തിയതായി ട്രംപ്

0
വാഷിങ്ഷണ്‍ : വെനസ്വേലയുമായി എണ്ണ കരാറിലെത്തിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്....

പണമയച്ചതായി വ്യാജ സ്‌ക്രീൻഷോട്ടുകൾ കാണിച്ച് ജുവലറികളിൽനിന്ന് സ്വർണം തട്ടി ; യുവാവ് അറസ്റ്റിൽ

0
ശ്രീകണ്ഠപുരം : പണമയച്ചതായി വ്യാജ സ്‌ക്രീൻഷോട്ടിലൂടെ വിശ്വസിപ്പിച്ച് ജൂവലറികളിൽനിന്ന് സ്വർണാഭരണങ്ങൾ തട്ടിയ...