സൈക്കിള്‍ യാത്രികനായ വിദ്യാര്‍ത്ഥിയെ കാര്‍ ഇടിച്ച് കിലോമീറ്ററോളം വലിച്ചിഴച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഡല്‍ഹിയിലെ കാഞ്ജവാല അപകടം രാജ്യത്തെ ഞെട്ടിച്ച് ദിവസങ്ങള്‍ക്കകം യുപിയിലും സമാനമായ അപകടം. ഉത്തര്‍പ്രദേശിലെ ഹര്‍ദോയില്‍ അമിത വേഗതയിലെത്തിയ കാര്‍ വിദ്യാര്‍ത്ഥിയെ ഇടിച്ച് ഒരു കിലോമീറ്ററോളം വലിച്ചിഴച്ചു. സൈക്കിളില്‍ കോച്ചിങ് ക്ലാസിന് പോകുകയായിരുന്ന കേതന്‍ എന്ന വിദ്യാര്‍ത്ഥിയെയാണ് അമിതവേഗതയില്‍ വന്ന കാര്‍ ഇടിച്ചത്.

അപകടത്തില്‍ വിദ്യാര്‍ത്ഥിയുടെ കാല്‍ കാറിന്‍റെ ഗാര്‍ഡില്‍ കുടുങ്ങുകയും ഒരു കിലോമീറ്ററോളം വലിച്ചിഴക്കുകയുമായിരുന്നു. അപകടം ശ്രദ്ധിയില്‍പ്പെട്ട നാട്ടുകാര്‍ കാര്‍ തടഞ്ഞുനിര്‍ത്തി ഗാര്‍ഡില്‍ കുടുങ്ങിയ വിദ്യാര്‍ഥിയെ പുറത്തെടുക്കുകയായിരുന്നു. സംഭവത്തില്‍ പ്രകോപിതരായ നാട്ടുകാര്‍ കാര്‍ ഡ്രൈവറെ മര്‍ദിച്ചു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ജനങ്ങളെ അനുനയിപ്പിച്ച് ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാര്‍ത്ഥി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി ചാണ്ടി ഉമ്മൻ എംഎൽഎ

0
കോട്ടയം: ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി ചാണ്ടി ഉമ്മൻ എംഎൽഎ. എൻഎസ്എസ്...

കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു

0
കൊച്ചി: കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു....

കേരള സർവകലാശാലയിൽ ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ ഇടപെട്ട് വിസി

0
തിരുവനന്തപുരം: കേരള സർവകലാശാലയിൽ ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ ഇടപെട്ട് വിസി....

മത്സ്യത്തൊഴിലാളികൾക്ക്‌ ആശ്വാസമായ പഞ്ഞമാസ ആനുകൂല്യ തുക നൽകാൻ ഒരുങ്ങി സർക്കാർ

0
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്ക്‌ ആശ്വാസമായ പഞ്ഞമാസ ആനുകൂല്യ (സമ്പാദ്യ സമാശ്വാസ പദ്ധതി) തുക...