വെമ്പായത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്കൂട്ടർ ഇടിച്ച് വിദ്യാർഥിനിക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വെമ്പായത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്കൂട്ടർ ഇടിച്ച് വിദ്യാർഥിനിക്ക് പരിക്കേറ്റു. എം.സി. റോഡ് വെമ്പായം മഞ്ചാടിമൂട് ഹാപ്പി ലാൻഡിനു സമീപത്തായിരുന്നു അപകടം. വട്ടപ്പാറ ലൂർദ് മൌണ്ട് സ്കൂളിലെ യുകെജി വിദ്യാർത്ഥിനി വൈനവിനാണ് പരിക്കേറ്റത്. എം.സി. റോഡിൽ മഞ്ചാടിമൂട്ടിൽ വെച്ച് മുത്തശ്ശിക്കൊപ്പം സ്കൂൾ ബസ്സിൽ കയറാൻ എത്തിയതായിരുന്നു കുട്ടി. കാട്ടാക്കടനിന്ന് കൊല്ലം ഭാഗത്തേക്ക് ജോലിക്കായി പോയ രണ്ടുപേർ സഞ്ചരിച്ചിരുന്ന ബൈക്കാണ് കുട്ടിയെ ഇടിച്ചുതെറിപ്പിച്ചത്. അമ്മൂമ്മയുടെ കൈപിടിച്ച് എത്തിയ വിദ്യാർത്ഥിനി റോഡ് മുറിച്ച് കടക്കവെ അമ്മൂമ്മയുടെ കൈതട്ടി റോഡിലേക്ക് ഓടുകയായിരുന്നു. തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇരുചക്ര വാഹനത്തിൽ ഉണ്ടായിരുന്ന രണ്ടുപേർക്കും ഗുരുതര പരിക്കേറ്റു. ഇവരെ മറ്റൊരു ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചു. വെഞ്ഞാറമ്മൂട് പോലീസ് സ്ഥലത്തെത്തി തുടർനടപടി സ്വീകരിച്ചു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തൊഴിലാളികൾക്ക് സർക്കാർ അനുവദിച്ച അരി കരിഞ്ചന്തയില്‍ വിറ്റവര്‍ക്ക് ശിക്ഷ വിധിച്ച് വിജിലന്‍സ് കോടതി

0
പത്തനംതിട്ട: സമ്പൂർണ ഗ്രാമീണ തൊഴിൽ പദ്ധതി തൊഴിലാളികൾക്ക് സർക്കാർ അനുവദിച്ച് നൽകിയ...

കേരളത്തില്‍ വന്‍ നഷ്ടത്തിന് പിന്നാലെ സ്വര്‍ണവില ഉയര്‍ന്നു

0
കൊച്ചി: കേരളത്തില്‍ വന്‍ നഷ്ടത്തിന് പിന്നാലെ സ്വര്‍ണവില ഉയര്‍ന്നു. ഗ്രാമിന് 175...

സ്ത്രീസുരക്ഷയിലും മയക്കുമരുന്ന് വേട്ടയിലും വിട്ടുവീഴ്ചയില്ലെന്ന് തമിഴ് നാട് മുഖ്യമന്ത്രി വിജയ്

0
ചെന്നൈ: സുതാര്യവും സത്യസന്ധവും അഴിമതിരഹിതവുമായ ഒരു ഭരണം ആഗ്രഹിച്ചാണ് ജനങ്ങൾ ഈ...

ചാലക്കുടിയില്‍ അമ്മയും മകളും കിണറ്റില്‍ വീണു

0
ചാലക്കുടി : ചാലക്കുടി മേലൂരില്‍ അമ്മയും മകളും കിണറ്റില്‍ വീണു. മേലൂര്‍...