കോവളത്ത് കടൽവെളളരിയുമായി രണ്ടുപേർ അറസ്റ്റിൽ ; പിടിച്ചെടുത്തത് 80 കടൽവെള്ളരികൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നതിന് കോവളത്തെ സ്വകാര്യ ഹോട്ടലിലെത്തിച്ച രണ്ടുകിലോ തൂക്കമുളള 80 കടൽ വെളളരികളുമായി (സീകുക്കുമ്പർ) രണ്ടുപേരെ വനം വകുപ്പ് അധികൃതർ അറസ്റ്റുചെയ്തു. വെങ്ങാനൂർ വവ്വാമ്മൂല നെല്ലിവിള വടക്കേകര വീട്ടിൽ ഷിജുകുമാർ(41), പനവൂർ അഞ്ചാംകല്ല് കൂനൻവേങ്ങയിൽ റോഡരികകത്ത് പുത്തൻവീട്ടിൽ അജിമോൻ(46) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളുടെ വാഹനവും വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. കുപ്പികളിൽ സൂക്ഷിച്ചിരുന്ന രണ്ടുകിലോയോളം തൂക്കമുളള കടൽവെളളരിയാണ് ഇവരിൽ പിടിച്ചെടുത്തത്.

ഏകദേശം 24 ലക്ഷം രൂപയാണ് ഇവയ്ക്ക് അന്താരാഷ്ട്ര വിപണിയിൽ ലഭിക്കുന്നതെന്ന് പ്രതികൾ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇവർ കൊണ്ടുവന്ന കടൽവെളളരികൾ വാങ്ങി വിദേശത്തേക്ക് കയറ്റി അയക്കുന്നതിന് കണ്ണൂരിൽ നിന്നാണ് സംഘമെത്തിയിരുന്നത്. ശനിയാഴ്ച ഉച്ചയോടെയാണ് കച്ചവടം ഉറപ്പിക്കുന്നതിനായി വെളളരികളുമായി എത്തിയ പ്രതികളെ കാണുന്നതിന് കണ്ണൂരിലെ സംഘമെത്തിയത് വവ്വാമ്മൂലയിലായിരുന്നു. എന്നാൽ, അവിടത്തെ സാഹചര്യം അപകടമുണ്ടാക്കുമെന്ന് ഭയന്ന് സംഘം കോവളത്തെ ലൈറ്റ് ഹൗസിന് സമീപത്തെ സ്വകാര്യഹോട്ടൽ പരിസരത്ത് എത്തിയിരുന്നു. ഈ സമയത്ത് അവിടെയുണ്ടായിരുന്ന വനംവകുപ്പിന്റെ പരുത്തിപളളി റേഞ്ചിലെ ഉദ്യോഗസ്ഥർ കുപ്പികളിൽ നിറച്ച് കടൽവെളളരികളുമായി പിടികൂടുകയായിരുന്നു.

വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയതോടെ കടൽവെളളരി വാങ്ങാനെത്തിയ സംഘം കടന്നുകളഞ്ഞു. കുപ്പികളിൽ സൂക്ഷിച്ചിരുന്നവയിൽ ഏകദേശം 20 കടൽ വെളളരികൾ അഴുകിയനിലയിലുമായിരുന്നു. ഈ കേസിലെ മറ്റ് പ്രതികളെ കണ്ടെത്തിയാലെ കടൽവെളളരിയുടെ ഉറവിടം കണ്ടെത്താനാകുകയെന്ന് പരുത്തിപളളി റേഞ്ച് ഓഫീസർ വി.വിപിൻ ചന്ദ്രൻ പറഞ്ഞു. ഉദ്യോഗസ്ഥരായ അനുകൃഷ്ണൻ, ജിജിമോൻ, പ്രദീപ്, മുകേഷ്,മനുചന്ദ്രൻ, വിഷ്ണു, രമ്യ, പ്രദീപ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിന് സമീപത്തെ കിണറ്റില്‍ വീണു ; ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിക്ക് ജീവൻ നഷ്ടമായി

0
കോഴിക്കോട്: കൊയിലാണ്ടി ചെങ്ങോട്ടുകാവില്‍ വിദ്യാര്‍ത്ഥിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഭയം...

സ്വകാര്യ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഒടുവില്‍ പോലീസ് കേസെടുത്തു

0
ആലപ്പുഴ: തിരുവോണനാളില്‍ ആലപ്പുഴ നഗരത്തിലെ സ്വകാര്യ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച...

സ്വകാര്യ ബസില്‍ നിന്ന് പുറത്തേക്ക് വീണ് വയോധികക്ക് സാരമായ പരിക്ക്

0
കോഴിക്കോട്: ബസ് പൂര്‍ണമായും നിര്‍ത്തുന്നതിന് മുന്‍പ് ഓട്ടോമാറ്റിക് ഡോര്‍ തുറന്നതിനെ തുടര്‍ന്ന്...

ഥാർ തല്ലിത്തകർത്ത് റിസോര്‍ട്ട് നടത്തിപ്പുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചു ; പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾകൂടി...

0
തിരുവനന്തപുരം: വെള്ളറടയിലെ റിസോര്‍ട്ട് ന‌ടത്തിപ്പുകാരനായ ആര്യനാട് ശ്യാമിനെ ആക്രമിച്ച് തട്ടിക്കൊണ്ടു പോകാന്‍...