അടൂര്‍ : ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. എസുരേഷ് കുമാറിന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ആദരം. ജില്ലാ കോൺഗ്രസ്സ് കമ്മറ്റി അദ്ധ്യക്ഷൻ ബാബു ജോർജ്ജ് ജില്ലയിലുടനീളം നടത്തിയ പദയാത്ര കോഓഡിനേറ്റ് ചെയ്യുന്നതിൽ കാട്ടിയ മികവും പൂർണസമയം ജാഥയോടൊപ്പം നടന്ന പദയാത്രികൻ എന്ന നിലയിലുമാണ് ആദരം. ഇന്നലെ അടൂരില്‍ ന്നടന്ന സമാപന സമ്മേളനത്തിൽ വെച്ച് എ.സുരേഷ് കുമാറിന് മൊമന്റോ നൽകി. പാർട്ടിയെ താഴെതട്ടിൽ ശക്തിപ്പെടുത്താന്‍ ആവുന്നതെല്ലാം ചെയ്യുമെന്ന് സുരേഷ് കുമാർ പറഞ്ഞു.
ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. എ.സുരേഷ് കുമാറിന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളിയുടെ ആദരം
RECENT NEWS
Advertisment