വി.എസിന്റെ പിഎ ആയിരുന്ന എ സുരേഷ് നാളെ കോണ്‍ഗ്രസില്‍ ചേരും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് ആയിരുന്ന എ സുരേഷ് നാളെ കോണ്‍ഗ്രസില്‍ ചേരും. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് ഇക്കാര്യം അറിയിച്ചത്. വി എസ് അച്യുതാനന്ദന്റെ സന്തത സഹചാരിയായിരുന്ന അദ്ദേഹം മകനെപ്പോലെ ഇഷ്ടപ്പെട്ടിരുന്ന എ സുരേഷ് നാളെ കോണ്‍ഗ്രസില്‍ ചേരുകയാണ് എന്നാണ് വി.ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞത്. മലമ്പുഴ മണ്ഡലത്തില്‍ സുരേഷിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കുമെന്നാണ് കരുതുന്നത്. ‘ആന്തൂര്‍ സാജന്റെ കൊലപാതകത്തിന് ഉത്തരവാദിയായ ആളെയാണ് സിപിഐഎം സ്ഥാനാര്‍ത്ഥിയാക്കിയത്. 25 വര്‍ഷം ഏരിയാ സെക്രട്ടറിയായിരുന്ന ആള്‍ ചങ്ക് തകര്‍ന്നാണ് ഇത് പറഞ്ഞത്. കേരളത്തിലുടനീളം സിപിഐഎമ്മില്‍ നടക്കുന്നതാണിത്. അമ്പലപ്പുഴയിലെ മുതിര്‍ന്ന നേതാവ്, പാലക്കാട് വി എസ് അച്യുതാനന്ദന്റെ സന്തതസഹചാരിയായ എ സുരേഷ്, സുരേഷ് നാളെ കോണ്‍ഗ്രസില്‍ ചേരുകയാണ്.

വിഎസ് മകനെപ്പോലെ ഇഷ്ടപ്പെട്ടിരുന്ന സുരേഷ് കോണ്‍ഗ്രസില്‍ ചേരുകയാണ്. ഡിസിസി പ്രസിഡന്റ് അംഗത്വം കൊടുക്കുകയും അദ്ദേഹമത് സ്വീകരിക്കുകയും ചെയ്യും. ജി സുധാകരനോ എ സുരേഷോ പി കെ ശശിയോ കുഞ്ഞികൃഷ്ണനോ ഗോവിന്ദനോ മാത്രമല്ല, വിസ്മയങ്ങള്‍ ഇനിയുമുണ്ടാകും. സിപിഐഎം തകരുകയാണ്. ബംഗാളില്‍ 33 വര്‍ഷമെടുത്തു. ഇവിടെ 10 വര്‍ഷമേ എടുക്കുന്നുളളു. ഭരണം ഒരു പാര്‍ട്ടിയെ എത്രത്തോളം തകര്‍ത്തു എന്നതിന്റെ തെളിവാണിത്. മുഴുവന്‍ അഴിമതിയാണ്. പ്രധാനപ്പെട്ട നേതാക്കളാണ് അതൊക്കെ പറയുന്നത്’: വി ഡി സതീശന്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...