വീട്ടുജോലിക്കാരിയെ മർദിച്ചതിനും ഭീഷണിപ്പെടുത്തിയതിനും വീട്ടുടമ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ഗുരു​ഗ്രാം: വീട്ടുജോലിക്കാരിയെ മർദിച്ചതിനും ഭീഷണിപ്പെടുത്തിയതിനും 52-കാരി അറസ്റ്റിൽ. ​ഗുരു​ഗ്രാം സെക്ടർ 42-ൽ ഡിഎൽഎഫ് ദി കമേലിയ അപ്പാർട്ട്മെന്റിൽ താമസിക്കുന്ന രുചിറ സച്ഛ്ദേവയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. വീട്ടുടമയായ രുചിറ വീട്ടുജോലിക്കാരിയെ മർദിക്കുന്ന വീഡിയോ കഴിഞ്ഞദിവസങ്ങളിൽ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പോലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. ജൂലായ് 24-നാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.

വീട്ടുജോലിക്കാരിയായ യുവതിയെ മുടിയിൽ പിടിച്ച് വലിക്കുന്നതും മൊബൈൽഫോൺ കൊണ്ട് മർദിക്കുന്നതുമാണ് ദൃശ്യങ്ങളിലുണ്ടായിരുന്നത്. ഇവരുടെ അയൽവാസിയാണ് ഈ വീഡിയോ പകർത്തിയത്. വീട്ടുജോലിക്കാരിയെ പിന്നീട് മുറിയിൽ പൂട്ടിയിട്ടതായും വീഡിയോ പകർത്തിയ ആൾ അവകാശപ്പെട്ടിരുന്നു. ഈ ​ദൃശ്യങ്ങൾ പിന്നീട് സാമൂഹികമാധ്യമങ്ങളിൽ വൈറലായതോടെയാണ് പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. ജോലിസംബന്ധമായ കാര്യങ്ങളെച്ചൊല്ലിയാണ് വീട്ടുടമ ജോലിക്കാരിയെ മർദിച്ചതെന്നാണ് പോലീസിന്റെ വിശദീകരണം. മർദനത്തിനിരയായ യുവതി ജൂലായ് 27-ന് ഇവിടത്തെ ജോലിവിട്ട് പോയതായും പോലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...