കാസർകോട്ടെ ‘ഫ്രീഡം ക്വിസ്’ ചോദ്യാവലിയിൽ അഞ്ച് തെറ്റുകൾ കൂടി കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കാസർകോട്: വി.ഡി. സവർക്കറെക്കുറിച്ചുള്ള വിവാദ പരാമർശത്തിന് പിന്നാലെ, കാസർകോട് ജില്ലയിൽ സോഷ്യൽ സയൻസ് ക്ലബ് അസോസിയേഷൻ സംഘടിപ്പിച്ച ‘ഫ്രീഡം ക്വിസ് 2026’-ന്റെ ചോദ്യാവലിയിൽ ഗുരുതരമായ തെറ്റുകളും പുറത്തുവന്നു. മഞ്ചേശ്വരം, കുമ്പള, കാസർകോട് ഉപജില്ലകളിലെ എൽ.പി. വിഭാഗം വിദ്യാർത്ഥികൾക്കായി തയ്യാറാക്കിയ മത്സരത്തിലാണ് സവർക്കർ വിവാദത്തിന് പുറമെ മറ്റ് അഞ്ച് പ്രധാന തെറ്റുകൾ കൂടി കടന്നുകൂടിയത്. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ ക്വിസിന്റെ ചോദ്യാവലിയിലെ തെറ്റുകൾ ഞെട്ടിക്കുന്നതാണ്.

ഏഴാമത്തെ ചോദ്യമായ ‘1891-ൽ ദാദാബായ് നവറോജി എഴുതിയ ‘പോവർട്ടി ആൻഡ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ’ എന്ന ഗ്രന്ഥത്തിലൂടെ അദ്ദേഹം അവതരിപ്പിച്ച ചരിത്രപ്രസിദ്ധമായ സിദ്ധാന്തം ഏത്?’ എന്നതിലാണ് ആദ്യ തെറ്റ്. 1891-ലല്ല, 1901-ലാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. ‘രാജ്‌ഭവൻ ആരുടെ ഒൗദ്യോഗിക വസതിയാണ്?’ എന്നാണ് ഒൻപതാമത്തെ ചോദ്യം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം രാജ്യത്തുടനീളമുള്ള സംസ്ഥാന ഗവർണർമാരുടെ ഔദ്യോഗിക വസതികളുടെ പേര് ‘ലോക്ഭവൻ’ എന്ന് മാറ്റിയിട്ടുണ്ട്. ഇത് ചോദ്യം തയ്യാറാക്കിയ സാമൂഹികശാസ്ത്ര അധ്യാപകർ അറിഞ്ഞില്ല.

‘ഇന്ത്യൻ വിപ്ലവത്തിന്റെ മാതാവ് എന്നറിയപ്പെടുന്ന നേതാവ് ആര്?’ എന്ന ചോദ്യത്തിന്റെ ഉത്തരത്തിലുമുണ്ട് ഒരു അക്ഷരത്തെറ്റ്. ‘മാഡം ബിക്കാജി കാമ’ എന്നാണ് ഉത്തരം നൽകിയിട്ടുള്ളത്. എന്നാൽ അവരുടെ പേര് ‘മാഡം ഭിക്കാജി കാമ’ എന്നാണ്. ‘പഞ്ചവത്സര പദ്ധതിയെന്ന ആശയം ഇന്ത്യ കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തിൽനിന്നാണ്?’ എന്നതിന് നൽകിയ ഉത്തരം ‘റഷ്യ’യാണ്. എന്നാൽ ‘സോവിയറ്റ് യൂണിയൻ (യു.എസ്.എസ്.ആർ.)’ എന്നതാണ് ശരിയായ ഉത്തരം.

‘ഇന്ത്യ ഒറ്റ പൗരത്വം എന്ന ആശയം സ്വീകരിച്ചത് ഏത് രാജ്യത്തിൽനിന്നാണ്?’ എന്ന ചോദ്യത്തിന്റെ ശരിയുത്തരം ബ്രിട്ടനാ(യുണൈറ്റഡ് കിങ്ഡം-യു.െക.)ണ്. എന്നാൽ നൽകിയിട്ടുള്ള ഉത്തരം ‘ഇംഗ്ലണ്ട്’ എന്നാണ്. ഭൂമിശാസ്ത്രപരമായി ഇംഗ്ലണ്ട്, യുണൈറ്റഡ് കിങ്ഡ(യു.കെ.)ത്തിലെ ഏറ്റവും വലിയ ഘടകരാജ്യം മാത്രമാണ്.

ചോദ്യാവലിയിലെ ‘ബ്രിട്ടീഷുകാരുടെ കൈയിൽനിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമരസേനാനി ആര്?’ എന്ന ചോദ്യവും ‘വി.ഡി.സവർക്കർ’ എന്ന ഉത്തരവുമാണ് വിവാദമായത്. ചോദ്യം തയ്യാറാക്കിയ കുമ്പള ഉപജില്ലയിലെ പള്ളത്തടുക്ക എ.യു.പി.എസിലെ അധ്യാപകൻ ഗുരുപ്രസാദിനെ പൊതുവിദ്യാഭ്യാസ ഡയറക്ടർ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...