അയിരൂര്‍ നീലംപിലാവില്‍ ജനങ്ങളുടെ ഉറക്കം കെടുത്തി വവ്വാല്‍ കൂട്ടം

For full experience, Download our mobile application:
Get it on Google Play

റാന്നി : അയിരൂര്‍ നീലംപിലാവില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കൂട്ടമായി എത്തിയ വവ്വാലുകള്‍ പ്രദേശവാസികളുടെ ഉറക്കം കെടുത്തുന്നു. പ്രദേശത്തെ ആളൊഴിഞ്ഞ പറമ്പിലാണ് മരങ്ങളില്‍ നിറയെ വവ്വാലുകള്‍ തമ്പടിച്ചത്. വൈകുന്നേരം അഞ്ച് മണി കഴിഞ്ഞാല്‍ പ്രദേശമാകെ വവ്വാലുകള്‍ കയ്യടക്കും. നൂറുകണക്കിന് വവ്വാലുകളാണ് പറമ്പിലെ മരത്തില്‍ നിറയെ ഉള്ളത്. ഇവിടെ കൂട്ടമായി പറക്കുന്ന വവ്വാലുകള്‍ വലിയ രോഗ ഭീതിയാണ് ഉയര്‍ത്തുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി വവ്വാലുകളുടെ പിടിയിലാണ് ഈ പ്രദേശം. വവ്വാലുകള്‍ നാട്ടുകാര്‍ക്ക് ശല്യമായി മാറിയതോടെ ഇവ തൂങ്ങിക്കിടക്കുന്ന മരച്ചില്ലകള്‍ വെട്ടിത്തെളിച്ചിരുന്നു. ഇതിന് ശേഷം പറന്നകന്ന വവ്വാലുകള്‍ മരത്തില്‍ ശിഖരങ്ങള്‍ വന്നപ്പോള്‍ വീണ്ടും തിരികെയെത്തി പഴയ ഇടങ്ങളില്‍ താവളമുറപ്പിച്ചു.

നിരവധി പരാതികളാണ് ഇത് സംബന്ധിച്ച് അയിരൂര്‍ ഗ്രാമപഞ്ചായത്തിലും ആരോഗ്യ വകുപ്പിലും നാട്ടുകാര്‍ നല്കിയത്‌. എന്നാല്‍ ഇതിനൊന്നും യാതൊരു പരിഹാരവും ഉണ്ടായില്ല. വവ്വാലുകള്‍ തങ്ങുന്ന പറമ്പിന്റെ ഉടമ ചെന്നെയിലാണ് താമസം. കാടുകയറി കിടക്കുന്ന പറമ്പ് വൃത്തിയാക്കിയിട്ട് കാലങ്ങളായി. പ്രദേശത്തെ കിണറുകളിലും കുടിവെള്ള സ്രോതസുകളിലും വവ്വാലുകള്‍ കൊണ്ടുവന്നിടുന്ന മാലിന്യം മൂലം കുടിവെള്ളം പോലും ഉപയോഗിക്കാന്‍ പ്രദേശവാസികള്‍ക്ക് കഴിയുന്നില്ല. പലരും വെള്ളം വിലകൊടുത്ത് വാങ്ങുന്ന സ്ഥിതിയാണ് നിലവിലുള്ളത്. രാത്രിയില്‍ വീടുകളുടെ ജനല്‍ പാളികളിലും കതകിലും എല്ലാം വവ്വാലുകള്‍ കയറി ഇരിക്കാറുണ്ട്. പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴ പഞ്ചായത്തിലും വവ്വാലുകളുടെ ശല്യം നിലനില്‍ക്കുന്നുണ്ട്. നിപ പോലെയുള്ള പകര്‍ച്ച വ്യാധികള്‍ വ്യാപകമാകുമ്പോഴാണ് അധികാരികള്‍ ഈ വിഷയത്തില്‍ പുറം തിരിഞ്ഞ് നില്‍ക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡോ. ഡി സജിത്ത് ബാബു ഐഎഎസ് പുതിയ ചീഫ് ഇലക്ടറല്‍ ഓഫീസര്‍

0
തിരുവനന്തപുരം: ഡോ. ഡി സജിത്ത് ബാബുവിനെ ചീഫ് ഇലക്ടറല്‍ ഓഫീസറായി...

സ്വാതന്ത്ര്യദിനം: സ്‌കൂളുകളില്‍ വന്ദേമാതരം ആലപിക്കാന്‍ നിര്‍ദേശമില്ല

0
തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സ്‌കൂളുകളില്‍ വന്ദേമാതരം ആലപിക്കണമെന്ന്...

അഹമ്മദ് നജാദിന്റെ മരണം: പ്രതിഷേധം അവസാനിപ്പിച്ച് എസ്എഫ്ഐ

0
കൊല്ലം: ഓച്ചിറ പരബ്രഹ്മ നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥി അഹമ്മദ് നജാദിൻ്റെ...

ഫിലിപ്പൈൻസുകാരി യുവതിക്ക് ജനിച്ച 630 ഗ്രാം ഭാരമുള്ള കുഞ്ഞിന് പുതുജീവൻ

0
പത്തനംതിട്ട : കൈപ്പട്ടൂർ സ്വദേശികളായ സൗദി അറേബിയയിൽ ജോലിചെയ്യുന്ന...